6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക



ഇടുക്കി ജില്ലയിലെ ആനവിലാസം, മുണ്ടിയെരുമ, തൂക്കുപാലം കുമളി എന്നിവിടങ്ങളിൽ മേഘ വിസ്ഫോടനം മൂലവും ഉരുൾ പൊട്ടൽ മുലവും ഉണ്ടായ പ്രളയത്തിൽ/ വെള്ളപ്പൊക്കത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുകയാണ്.
കോവിഡ് കാലഘട്ടത്തിന്റെ ദുരിതങ്ങളിൽ നിന്ന് വ്യാപാര മേഖല കരകയറിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇതുപോലൊരു ദുരന്തം വ്യാപാരികളുടെയും വ്യാപാരസ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ജീവിതം ദുരിതത്തിൽ ആഴ്ത്തിയത്.
ആകസ്മികമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ സർക്കാർ ധനസഹായങ്ങൾ ഒന്നും വ്യാപാര മേഖലയ്ക്ക് ലഭിക്കുന്നില്ല എന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണ്.

പ്രളയത്തിൽ അകപ്പെട്ട് ഉപജീവനമാർഗ്ഗം നഷ്ടമായ വ്യാപാരികളെ സഹായിക്കുന്നതിന് വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങളിൽ നിന്ന് ദുരിത ബാധിതരെ സഹായിക്കാൻ, ധനസമാഹരണം നടത്തുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും 20-11-2025 വ്യാഴാഴ്ച ഒറ്റ ദിവസം കൊണ്ട് ഫണ്ട് ശേഖരിച്ച് ജില്ലാ കമ്മിറ്റിയെ ഏൽപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
വ്യാപാര മേഖലയിൽ ജോലി ചെയ്യുന്ന, പ്രളയദുരന്തത്തിൽ അകപ്പെട്ടുപോയ സഹോദരി സഹോദരന്മാരെ സഹായിക്കുന്നതിനും അവരുടെ ഉപജീവനമാർഗമായ വ്യാപാരസ്ഥാപനങ്ങൾ തുടർന്നും പ്രവർത്തിക്കുന്നതിനും അവസരം ഒരുക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന ഈ ധനസമാഹരണ യജ്ഞത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്നും ഉദാരമായി സംഭാവന നൽകി സഹായിക്കണമെന്നുവിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.അന്നേദിവസം യൂണിറ്റ് ഭാരവാഹികൾ ഓരോ കടകളിൽ ചെന്ന് നേരിട്ട് വേണം ധന സമാഹരണം നടത്താൻ
എന്ന്
സണ്ണി പൈമ്പിള്ളിൽ ജില്ലാ പ്രസിഡന്റ്‌.ഹാജി നജീബ് ഇല്ലത്തു പറമ്പിൽ
( ജില്ലാ ജനറൽ സെക്രട്ടറി) പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ. സണ്ണി പൈമ്പിള്ളിൽ,കെ. ആർ. വിനോദ് , ഹാജി നജീബ് ഇല്ലാത്തുപറമ്പിൽ സാജൻ ജോർജ്,പി. എം ബേബി,സാജു പട്ടരൂമടം, ജോഷി കുട്ടട എന്നിവർ അറിയിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!