കൃഷിയിടങ്ങളില്‍ രണ്ടാംതരം ഏലക്ക വ്യാപകം; വിലക്കെടുക്കാന്‍ വ്യാപാരികള്‍ക്ക് വിമുഖത


ലേല ഏജന്‍സികളും കച്ചവടലോബിയും കര്‍ഷകരെ ചൂഷണം ചെയ്യുന്നു നെടുങ്കണ്ടം: വ്യാപാരികള്‍ രണ്ടാംതരം ഏലക്ക വിലക്കെടുക്കാന്‍ വിമുഖത കാട്ടുന്നതും തീര്‍ത്തും വിലകുറക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഏലം കര്‍ഷകരും കര്‍ഷക സംഘടനകളും. മുന്തിയ ഇനം ഏലക്ക മാത്രം ലേലകേന്ദ്രങ്ങളില്‍ പതിയാന്‍ നിര്‍ബന്ധിക്കുന്നതായും രണ്ടാംതരം പതിയാന്‍ അനുവദിക്കുന്നില്ലെന്നുമാണ് പരാതി.
കാലാവസ്ഥയിലെ മാറ്റവും ഗുണനിലവാരമില്ലാത്ത മരുന്നുകളും മൂലം ഈ വര്‍ഷം ചൊറി, അഴുകല്‍ രോഗങ്ങളുള്ളതിനാല്‍ രണ്ടാംതരം ഏലക്ക കൃഷിയിടങ്ങളില്‍ വ്യാപകമാണ്. ഇത് വില്‍ക്കാനാവാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. ലേലം േകന്ദ്രങ്ങളില്‍ ശരാശരി വില 1000 എന്ന തലത്തില്‍നിന്ന് ഉയര്‍ത്താതെ ലേല ഏജന്‍സികളും കച്ചവടലോബിയും കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. കൃഷിെച്ചലവുതന്നെ 1000 രൂപക്ക് മുകളിലാകുന്നതിനാല്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാവുകമാണ് വിപണിയില്‍ വ്യാപാരികളുടെ വേര്‍തിരിവ്.
വര്‍ഷവും ഉൽപാദന സീസണില്‍ വിവിധ കാരണങ്ങളുയര്‍ത്തി വിവാദം സൃഷ്ടിച്ച് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് സ്പൈസസ് ബോര്‍ഡും സ്വീകരിക്കുന്നത്. ഏജന്‍സികള്‍ വ്യാപാരികളാവരുത് എന്ന നിയമം കാറ്റില്‍പറത്തി ഏജന്‍സികള്‍ തന്നെ ലേലത്തില്‍നിന്ന് കായ വാങ്ങുന്നതും നിയന്ത്രിക്കുന്നില്ല. ഇതുമൂലം ഉൽപാദനത്തെക്കാള്‍ കൂടിയ അളവില്‍ ലേല കേന്ദ്രങ്ങളില്‍ ഏലക്ക പതിയുന്നത് വിപണിവില ഇടിയാന്‍ കാരണമാകുന്നു.