വൊസാർഡിന്റെ ഇരുപത്തിയേഴാമത് വാർഷികം നടന്നു

വോസാർഡിന്റെ ഇരുപത്തിയേഴാമത് വാർഷിക ആഘോഷം നടന്നു.
നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉത്ഘാടനം ചെയ്തു.കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലെ ഒരു ജില്ലയിലും പ്രവർത്തിക്കുന്ന വോസാർഡിന്റെ ഇരുപത്തിയേഴാമത് വാർഷിക ആഘോഷമാണ് കട്ടപ്പന വൊസാർഡ് ഹാളിൽ നടന്നത്. വൊസാർഡ് ഡയറക്ടർ ഫാദർ ജോസ് ആന്റണി അധ്യക്ഷത വഹിച്ചു.നിശബ്ദ സേവനത്തിലൂടെ പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയർത്തിയ വൊസാർഡ് എന്നും സാമൂഹ്യമാറ്റത്തിന്റെ അനിവാര്യതയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ടോമി പറഞ്ഞു.
പിറന്നാൾ ആഘോഷിക്കുന്ന വോസാർഡിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് പാവപ്പെട്ടവർക്കും പാർശ്വവൽക്കപ്പെട്ടവർക്കും എന്നും അത്താണിയായി പ്രവർത്തിക്കുന്ന വൊസാർഡ് സാമൂഹ്യമാറ്റത്തിന്റെ മാറ്റൊലിയാണെന്ന് മുഖ്യാതിഥിയായി എത്തിയ റോട്ടേറിയൻ സ്‌കറിയ ജോസ് കാട്ടൂർ പറഞ്ഞു.
നഗരസഭാ കൗൺസിലർജോയി ആനിതൊട്ടം, സുരേഷ് എം കെ, ജോസ് സ്‌കറിയ, ചാക്കോച്ചൻ അമ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. എബിൻ ബേബി, മനോജ് മുട്ടത്ത് പാടം, കിരൺ, മെർലിൻ, അഡ്വക്കേറ്റ് ഷിനോജ് തുടങ്ങിയവർ നേതൃത്വം നൽകി.













































































