പരുമല പദയാത്ര ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123-ാം ഓർമ്മ പെരുന്നാളിൽ സംബന്ധിക്കുവാനായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടുക്കി മെത്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ 26-മത് പദയാത്ര ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിൽ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
29-ന് രാവിലെ 9 മണിക്ക് പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിതമായ പുറ്റടി കർമേൽ കുരിശുമലയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഹൈറേഞ്ചിലെ വിവിധ ദേവാലയങ്ങളിലെ പദയാത്രകളോടെ ചേർന്ന് പുറ്റടി, ആമയാർ, കട്ടപ്പന, നരിയമ്പാറ തുടങ്ങിയ വിവിധ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി മാട്ടുക്കട്ടയിൽ അയ്യപ്പൻകോവിൽ സെൻ്റ് മേരീസ് ദേവാലയത്തിൽ എത്തുന്നു. 31-ന് രാവിലെ 4 മണിക്ക് മാട്ടുക്കട്ടയിൽ നിന്നു ആരംഭിച്ച് പരപ്പ്, ചപ്പാത്ത് ഏലപ്പാറ കുട്ടിക്കാനം, മുറിഞ്ഞപുഴ മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലൂടെ വൈകുന്നേരം പൈങ്ങണ സെൻ്റ് തോമസ് ദേവാലയത്തിൽ എത്തിച്ചേരുകയും നവംബർ 1-ന് പദയാത്ര കോട്ടയം മേഖലയിലെ വിവിധ പദയാത്രകളോട് ചേർന്ന് വൈകുന്നേരം 14-ാം മൈൽ സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ എത്തിച്ചേരുന്നു. നവംബർ 2-ന് രാവിലെ 5 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.30 പരുമലയിൽ എത്തിചേരുന്നു.
















































































































