Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ടൗണ്‍ ഹാള്‍ നവീകരണത്തിന്റെ മറവില്‍ നഗരസഭ ഭരണസമിതി അഴിമതി നടത്തിയതായി എല്‍ഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റി ആരോപിച്ചു




35 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഒരുകോടിയോളം രൂപ മുടക്കി നവീകരിച്ചത്. 1 കോടി രൂപ മുടക്കിയാല്‍ പുതിയ കെട്ടിടം പാര്‍ക്കിങ് സൗകര്യത്തോടെ നിര്‍മിക്കാമെന്നിരിക്കെയാണ് ബലക്ഷയം സംഭവിച്ച കെട്ടിടം മോടിപിടിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ നവീകരണംകൊണ്ട് നഗരസഭയ്ക്കോ ജനങ്ങള്‍ക്കോ പ്രയോജനമില്ല.
നഗരസഭ ഭരണസമിതിക്ക് യാതൊരുവിധ ആസൂത്രണവുമില്ലെന്നതിന്റെ തെളിവാണിത്. ഹൈറേഞ്ചിലെ പട്ടണമായി വളര്‍ന്ന കട്ടപ്പനയ്ക്ക് പാര്‍ക്കിങ് സൗകര്യവും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള ടൗണ്‍ ഹാളാണ് ആവശ്യം. നിലവിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെ അടിനിലയില്‍ പാര്‍ക്കിങും മുകളില്‍ ടൗണ്‍ ഹാളുമായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ കഴിയും. എന്നാല്‍ ഇടിഞ്ഞുവീഴാറായ കെട്ടിടം കോടികള്‍ മുടക്കി നവീകരിച്ചതിനുപിന്നില്‍ അഴിമതിയല്ലാതെ മറ്റൊന്നുമല്ല. ബലക്ഷയമുളള കെട്ടിടത്തിന് ഇത്രയും പണം മുടക്കാന്‍ പദ്ധതി തയാറാക്കിയ നഗരസഭ ഭരണസമിതിക്കെതിരെ വിജിലന്‍സില്‍ ഉള്‍പ്പെടെ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ വി ആര്‍ സജി, അഡ്വ. മനോജ് എം തോമസ്, സി എസ് അജേഷ്, എം സി ബിജു, ലൂയിസ് വേഴമ്പത്തോട്ടം, കെ എന്‍ കുമാരന്‍, ബിജു വാഴപ്പനാടി എന്നിവര്‍ പെങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!