കട്ടപ്പന മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതി 43 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും 20.6 കോടി രൂപയുടെ അമൃത് രണ്ടാം ഘട്ട പദ്ധതിയുടെയും നിർമ്മാണോദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ നിലവിൽ അനുഭവിച്ചു വരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ കാര്യക്ഷമായ പ്രവർത്തനങ്ങൾ നടത്തി വരുന്നത് അറിവുള്ളതാ ണല്ലോ. ഈ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം അമ്യത് 2.0 SWAP-2 ൽ ഉൾപ്പെടുത്തി വിതരണ ശൃംഖല സ്ഥാപിച്ച് കുടിവെള്ള കണക്ഷൻ നൽകുകയും ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിച്ചുവരികയാണ്. പ്രസ്‌തുത പ്രവൃത്തികളുടെ രണ്ടാംഘട്ട പ്രവത്തനങ്ങൾക്കു അമ്യത് 2.0 SWAP-3 ൽ ഉൾപ്പെടുത്തി 20.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇത് പ്രകാരം 42 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിച്ച് 4000 കുടിവെള്ള കണക്ഷനുകൾ നൽകാനാണ് വിഭാവന ചെയ്യുന്നത്. നിലവിൽ കട്ടപ്പന മുനിസിപ്പാലിറ്റിക്ക് വേണ്ടി പുരോഗമിച്ചു വരുന്ന ആലടിയിലെ പദ്ധതിക്കു പുറമെ കട്ടപ്പന നഗരസഭയിലെ മുഴുവൻ വാർഡുകളിലും മുനിസിപ്പൽ നിലവാരത്തിൽ കുടിവെള്ളം ലഭ്യമാക്കുവാൻ ഒരു മാസ്റ്റർ പ്ലാൻ വേണമെന്ന ബഹുമാനപെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ അവർകളുടെ നിർദ്ദേശ പ്രകാരം തയ്യാറാക്കിയ പദ്ധതിക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകി KIIFB ഫണ്ട് മുഖേന 43 കോടി രൂപ അനുവദി ക്കുകയും ചെയിതിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം അഞ്ചുരുളിയിൽ JJM വഴി സ്ഥാപിക്കപ്പെടുന്ന ജല ശുദ്ധീകരണ ശാലയിൽ നിന്നും ശുദ്ധജലം കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കല്ലുകുന്നിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയിൽ എത്തിക്കുകയും അവിടെനിന്നും കല്ലുകുന്ന് ടോപ്പിൽ നിർമ്മിക്കുന്ന 2 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി യിലേക്കും എത്തിച്ച് നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് 62 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച് വിതരണ ശ്യഖലകളിൽ വെള്ളം എത്തിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഈ പദ്ധതിയുടെ ഭാഗമായി നരിയംപാറയിൽ ജല സംഭരണിയും പമ്പ് ഹൗസ് നിർമ്മാണവും വിഭാവനം ചെയ്തിട്ടുണ്ട്. ഈ 2 പദ്ധതികൾ പ്രകാരം നടപ്പിലാക്കുന്ന പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം 2025 ഒക്ടോബർ 24, വെള്ളിയാഴ്ച്ച വൈകുന്നേരം 3.30 ന്, കട്ടപ്പന ടൗണിൽ വച്ച് ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അവർകൾ നിർവഹിക്കുന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി ബീന ടോമിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ബഹുമാനപ്പെട്ട ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ബഹുമാന്യരായ ജനപ്രതിനിധികളും പ്രമുഖ സാമൂഹ്യ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കു ന്നതാണ്.
















































































































