സംരഭകത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
തൊടുപുഴ- താലൂക്ക് വ്യവസായ ഓഫീസ് തൊടുപുഴയുടേയും ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴയുടേയും സംയുക്താഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ മേഖലയിലെ നവ സംരഭകര്‍ക്കായി സംരഭകത്വ ബോധവല്‍ക്കരണ പരിപാടി വെബിനാര്‍ മുഖേന സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ട്രീസ ജോസ് കാവാലത്ത് ഉദ്ഘാടനം ചെയ്ത പ്രസ്തുത ചടങ്ങില്‍ സംരഭകര്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് അസ്സോ.പ്രൊഫസര്‍ ഷെറിന്‍ സാം ജോസ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിയമങ്ങളേക്കുറിച്ച് ജില്ലാ ഓഫീസര്‍ എബി വര്‍ഗ്ഗീസ്, ഭക്ഷ്യ സുരക്ഷാ നിയമങ്ങളേക്കുറിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഷംസിയ എം.എന്‍, വ്യവസായ വകുപ്പും ബ്ലോക്ക് പഞ്ചായത്തും നടപ്പിലാക്കുന്ന പദ്ധതികളേക്കുറിച്ച് വ്യവസായ വികസന ഓഫീസര്‍ രേഷ്മ ജി. യും ക്ലാസ്സുകള്‍ നയിച്ചു.
ബ്ലോക്ക് മെമ്പര്‍മാരായ ബിന്ദു ഷാജി, നീതുമോള്‍ ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്