കൈത്തറി പ്രചാരണം: ചിത്ര രചനാ മത്സരം വിജയികള്‍

കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. എല്‍.പി വിഭാഗത്തില്‍ അയന.എ (ജയ്‌റാണി ഇ.എം.എച്ച്. എസ്.എസ്, തൊടുപുഴ) ഒന്നാം സ്ഥാനവും, ഗൌതം കെ. ബിനില്‍ (സാന്തോം പബ്ലിക് സ്‌കൂള്‍, ചേലച്ചുവട്) രണ്ടാം സ്്ഥാനവും, ശ്രീയ സുനില്‍ (കേന്ദ്രീയ വിദ്യാലയം. പൈനാവ്) മൂന്നാം സ്്ഥാനവും നേടി. യു.പി വിഭാഗത്തില്‍ അക്ഷയ് അനുമോദ് (ജിറ്റിഎച്ച്എസ്, കട്ടപ്പന) ഒന്നാം സ്ഥനവും ,ജെറേമിയ സി ജോഷി (എകെഎം യുപിഎസ്, കൊച്ചറ), ഇമയ എസ്. (ഓശാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കട്ടപ്പന) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ക്രിസ്റ്റി മരിയ സണ്ണി (എസ്.ജി.എച്ച്.എസ്, പാറത്തോട്): ഒന്നാം സ്ഥാനം, എഡ്വിന്‍ ബിജു (എസ്.ജി.എച്ച്.എസ്, പാറത്തോട്): രണ്ടാം സ്ഥാനം, ശ്രീയ സല്‍മന്‍ (എസ്.ജി.എച്ച്.എസ്, വാഴത്തോപ്പ്): മൂന്നാം സ്ഥാനം എന്നിവര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിജയികളായി. വിവിധ സ്‌കൂളുകളില്‍ നിന്ന് 280 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സമാപന യോഗത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഇടുക്കി ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) പി. സുഹ്‌റ നിര്‍വ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ അദ്ധ്യക്ഷയായി. ന്യൂമാന്‍ എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആന്‍സി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി രജിസ്ട്രാര്‍ ഷിബുഷൈന്‍ വി.സി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.അനില്‍ കുമാര്‍ എ.ഡി.ഐ. കെ.എസ് വിനോദ്, സീനിയര്‍ സഹകരണ ഇസ്‌പെക്ടര്‍ ജയേഷ്.റ്റി.എസ്, ജൂനിയര്‍ സഹകരണ ഇസ്‌പെക്ടര്‍ ടി.എ ശോഭാമോള്‍ എന്നിവര്‍ സംസാരിച്ചു.













































































