Idukki വാര്‍ത്തകള്‍
“ക്രിയാത്മക കൗമാരം കരുതലും” മോട്ടിവേഷൻ ക്ലാസ് നടന്നു

ഇടുക്കി ജില്ലാ പോലീസിന്റെയും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജെക്ടിന്റെയും ആഭിമുഖ്യത്തിൽ മുട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി “ക്രിയാത്മക കൗമാരം കരുത്തും കരുതലും” എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി. ലിമ ക്ലാസിന് നേതൃത്വം നൽകി.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്ല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.













































































