Idukki വാര്‍ത്തകള്‍
LDF കുടുംബ സംഗമം സംഘടിപ്പിച്ചു

മീനച്ചിൽ പഞ്ചായത്ത് 5ാംവാർഡിൻ്റെ LDF കുടുംബ സംഗമം പൂവത്തോട് അഡ്വ. ജോസ് ടോമിന്റെ ഭവനത്തിൽ നടത്തപ്പെട്ടു. സംഗമത്തിൽ സി.പി.ഐ.(എം) പൂവത്തോട് ബ്രാഞ്ച് സെക്രട്ടറി റെനി മാത്യു കുര്യൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. നേതാവ് ബിജു ടി. ബി യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.(എം) നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ അനിൽ മത്തായി മുഖ്യ പ്രഭാഷണം നടത്തി. മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് സോജൻ തൊടുക മീനച്ചിൽ പഞ്ചായത്തിന്റെ വിവിധ വികസന നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ബിനോയ് നരിതൂക്കിൽ, പ്രശാന്ത് കെ എസ്, ബിബിൻ മരങ്ങാട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ച യോഗത്തിന് ജെസ്സി ജോസ് കൃതജ്ഞത രേഖപ്പെടുത്തി.









































































