രാജ്യം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി | രാജ്യം കൊവിഡ് മൂന്നാം തംരഗത്തിലേക്ക് കടന്നതായി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി ജി ഐ എം ഇആര്‍) പഠന റിപ്പോര്‍ട്ട്.
നേരത്തെ ആശങ്കപ്പെട്ടത്‌പോലെ മൂന്നാംഘട്ടത്തില്‍ കുട്ടികളില്‍ കാര്യമായി രോഗം ബാധിക്കില്ലെന്നുംസിറോ സര്‍വേ പ്രകാരം ഇവര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റേയോ, ഐ സി എം ആറിന്റേയോ മൂന്നാം തരംഗം സംബന്ധിച്ച സൂചനകളൊന്നുമില്ലെങ്കിലും പി ജി ഐ എം ഇ ആറിന്റെ റിപ്പോര്‍ട്ട് ആരും രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
രണ്ട് ഡോസ് വാക്‌സിനെടുത്തവരില്‍ പത്ത് ശതമാനത്തിന് മാത്രമേ ആരോഗ്യ പ്രശ്‌നങ്ങളുള്ളൂവെന്നും ഇവര്‍ പറയുന്നു. മൂന്നാം തരംഗം പതിയ തുടങ്ങിയ വളരെ വൈകിയാകും തീവ്രവ്യാപന അവസ്ഥയിലെത്തുകയെന്നും ഇവര്‍ പറയുന്നു. വാക്‌സിനേഷന്‍ ഫലപ്രദമായി നടത്തിയാല്‍ പ്രതിരോധിക്കാനാകൂമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഇവര്‍ നടത്തിയ പരിശോധനയില്‍ കുട്ടികളില്‍ 71 ശതമാനം കുട്ടികളിലും ആന്റി ബോഡി കണ്ടെത്തി. 2700 കുട്ടികളിലാണ് പി ജി ഐ എം ഇ ആര്‍ പഠനം നടത്തിയത്. 2700 കുട്ടികളില്‍ പി ജി ഐ എം ഇ ആര്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 71 ശതമാനം കുട്ടികളും ആന്റിബോഡികള്‍ വികസിപ്പിച്ചതായി കാണിക്കുന്നു. മൂന്നാം തരംഗത്തില്‍ കുട്ടികളെ അനുപാതമില്ലാതെ ബാധിക്കില്ലെന്ന് ഇത് കാണിക്കുന്നു. എന്നാണ് ഡയറക്ടര്‍ ഡോ. ജഗത് റാം എ എന്‍ ഐയോട് പറഞ്ഞത്.
ഏകദേശം 69 ശതമാനം മുതല്‍ 73 ശതമാനം വരെ കുട്ടികള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശരാശരി 71 ശതമാനം സാമ്ബിളുകള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്സിനുകള്‍ ലഭ്യമല്ലെന്ന് നമുക്കറിയാം അതിനാല്‍ കൊവിഡ് -19 കാരണം ആന്റിബോഡികള്‍ വികസിച്ചു മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.