Idukki വാര്‍ത്തകള്‍കേരള ന്യൂസ്താലൂക്കുകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഹന അപകടത്തിൽ വഴിയാത്രകാരനായ യുവാവ് മരിച്ചു

ഇടുക്കി രാജാക്കാട് ടൗണിൽ ഇന്നലെ വൈകിട്ട് ഉണ്ടായ വാഹന അപകടത്തിലാണ് ശ്രീനാരായണപുരം സ്വദേശിയായ പുള്ളോലിക്കൽ അനൂപ് 38 മരിച്ചത്
രാജാക്കാട് യൂണിയൻ ബാങ്കിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്
എൻ ആർ സിറ്റി ഭഗത്ത് നിന്നും വന്ന ബൊലീറോ വാഹനത്തിന്റെ സൈഡ് മിറർ ദേഹത്ത് തട്ടിയ അനൂപ് തലയടിച്ചു റോഡിൽ വീഴുകയായിരുന്നു
തുടർന്ന് വാഹന ഉടമകൾ തന്നെ അനൂപിനെ തൊടുപുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തലക്ക് ഏറ്റ പരിക്ക് ഗുരുതരമായതിനാൽ ഇന്ന് രാവിലെ 10 മണിയോടെ മരിച്ചു
രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു
തട്ടിയ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
കാർഷിക ജോലികൾ ചെയ്ത് വന്നിരുന്ന ആളാണ് അനൂപ്
പോസ്റ്റ്മാർട്ടത്തിനു ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും









































































