41 പ്രവൃത്തികളുടെ ടെണ്ടർ വിളിച്ച് ജില്ലാ പഞ്ചായത്ത് ഇടുക്കി

2025 ഓക്ടോബർ 6-ാം തിയതിയാണ് 41 ഒന്ന് പ്രവർത്തികൾക്കുള്ള ടെണ്ടർ പരസ്യം ചെയ്യത്. ഇത്രയധികം വർക്ക് ഒന്നിച്ച് ടെണ്ടർ നടപടികൾ പൂർത്തികരിക്കുന്നത് LSGD – ഇടുക്കിയുടെ ചരിത്രത്തിൽ ആദ്യമാണ്.
ഇതിൻ്റെ നടപടികൾക്കായി സഹരിച്ച എല്ലാ LSGD ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീർണക്കുന്നേൽ അഭിനന്ദനം അറിയിച്ചു.
2025 ഫ്രെബുവരി മാസം ചെലവഴിച്ച പദ്ധതി തുകയിൽ 13 സ്ഥാനത്ത് ആയിരുന്നത് ജൂലൈയിൽ 3-ാം സ്ഥാനത്തേയ്ക്ക് എത്തിയിരുന്നു. ത്രിതല പഞ്ചായത്ത് തിരത്തെടുപ്പ് അടുത്ത മാസം നടക്കുമെന്ന് മുൻകൂട്ടി കണ്ടാണ് ടെണ്ടർ നടപടികൾ വേഗത്തിലാക്കിയത്.
ജില്ലയിലെ എം.എൽ.എ. എം.പി.
രാജ്യസഭ അംഗങ്ങളുടെ ചില കേന്ദ്ര ഫണ്ടുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയറുടെ കീഴിലുള്ള LSGD വിഭാഗമാണ്.
ഇവരുടെ ഒന്നിച്ചുള്ള പ്രവർത്തനവും, കൂട്ടായ ശ്രമവുമാണ് ഇത്രയധികം ടെണ്ടർ ഒന്നിച്ച് വിളിക്കുവാൻ സാധിച്ചത്.
ഇനിയും, 15 ഓളോം പ്രവർത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു വരുന്നുണ്ട്.
6-ാം തിയതി വിളിച്ച ടെണ്ടറുകൾ 10 ദിവസം കഴിഞ്ഞ് തുറന്ന് കരാർ ഉറപ്പിക്കുന്നതോടെ അതാത് ഗ്രാമ പഞ്ചായത്തുകളിൽ പ്രധർത്തികൾ തുടങ്ങും









































































