കട്ടപ്പനയിൽ നടന്ന അഖില കേരള വോളിബോൾ ടൂർണ്ണമെന്റിൽ അരങ്ങേറിയത് തീ പാറുന്ന മത്സരങ്ങൾ സുവർണ്ണ കപ്പിൽ മുത്തമിട്ട്പാമ്പനാർ സിക്സസ്

കട്ടപ്പന സുവർണ്ണ ക്ലബ്ബ് ലൈബ്രറിയുടെയും സ്കാർ ഫേസ് സ്പോർട് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് അലക്സ് O.S മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള വോളി ബോൾ ടൂർണ്ണമെന്റ് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്.
ടൂർണ്ണമെന്റിന്റ് ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി നിർവ്വഹിച്ചു.
സംഘാടക സമിതി ഭാരവാഹികളായ എം എ സുരേഷ്, ലിജോബി ബേബി, കെ ആര്‍ രാമചന്ദ്രന്‍, ആര്‍ മുരളീധരന്‍, സുമിത്ത് മാത്യൂ , റ്റോമി ആനിക്കാമുണ്ടയിൽ എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ് എന്നിവർ സമ്മാനങ്ങള്‍ നൽകി.
ടൂർണമെന്റിൽ പാമ്പനാർ സിക്സസ് ജേതാക്കളായി.
സ്കാർ ഫേസ് ക്ലബ് സ്പോൺ ചെയ്ത
തങ്കമണി വൈഎംഎ ആണ് റണ്ണർഅപ്പ്.
ജേതാക്കള്‍ക്ക് 15,000 രൂപയും ട്രോഫിയും റണ്ണറപ്പിന് 10,000 രൂപയും ട്രോഫിയും സമ്മാനമായി നൽകി.
















































































































