Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പബ്ലിക്ക് ലൈബ്രറിയുടെയും കാസ്ക്ക് ഫുട്ബോൾ ക്ലബ്ബിന്റെയും നേത്യത്വക്കിൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടന്നു

കട്ടപ്പന പബ്ലിക്ക് ലൈബ്രറിയുടെയും കട്ടപ്പനയിലെ ആദ്യകാല ഫുട്ബോൾ ക്ലബ്ബായ കാസ്ക്കിന്റെയും നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ഓഫീസിന് സമീപമുള്ള ATS അരീനാ ടർഫിൽ വച്ചാണ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.
8 ടീമുകൾ ആണ് മത്സരിച്ചത്.
ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം നിർവ്വഹിച്ചു.
മത്സരത്തിൽ സ്കൗട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി കാസ്ക്ക് കട്ടപ്പന വിജയികളായി.
വിജയികൾക്ക് 7001, 4001 രൂപായും ട്രോഫിയും നൽകി.
കൂടാതെ ബെസ്റ്റ് പ്ലയർ, ബെസ്റ്റ് കീപ്പർ, ടോപ്പ് സ്കോറർ എന്നിവർക്ക് ട്രോഫിയും നൽകി









































































