ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്വീപ്പര്‍, പഞ്ചകര്‍മ്മ ഒഴിവുകൾ

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി വികസന സമിതി മുഖേന ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍),പഞ്ചകര്‍മ്മ അസിസ്റ്റന്റ്് തസ്തികകളിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നതിന് 9ന് ഇന്റര്‍വ്യൂ നടക്കും. ഏഴാം ക്ലാസും പ്രവര്‍ത്തി പരിചയവുമാണ് ഫുള്‍ ടൈം സ്വീപ്പര്‍ക്ക് (സ്ത്രീകള്‍) വേണ്ട യോഗ്യത. പഞ്ചകര്‍മ്മ അസിസ്റ്റന്റിന്് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 8ന് വൈകുന്നേരം 5 മണിക്ക് ഉളളില്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, വയസ് പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവിലെ ഓഫീസില്‍ അപേക്ഷ നല്‍കണം. സമീപ പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയ്ക്ക് 9ന് രാവിലെ 10നും പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് 12നും കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862232420,9446370958.









































































