കട്ടപ്പന പോർസുങ്കല ആശ്രമം ഹൈ റേഞ്ചിന്റെ അത്മിയ ഓയാസിസ് ആണെന്ന്ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു

കട്ടപ്പന. പോർസുങ്കല ആശ്രമം ഹൈ റേഞ്ചിന്റെ അത്മിയ ഓയാസിസ് ആണെന്ന്ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.
പോർസുങ്കല ആശ്രമ ദൈവാലയത്തിൽ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി സുപ്രസിദ്ധ വചന പ്രഘോഷകൻ
വയനാട്,വടുവൻചാൽ, അനുഗ്രഹ ധ്യാന കേന്ദ്രം ഡയറക്ടർ,
റവ. ഫാ. മാത്യു വയലാ മണ്ണിൽ നയിച്ച ബൈബിൾ കൺവെൻഷനും നടന്നു.കട്ടപ്പന പോർസ്യൂങ്കുല ആശ്രമ
ദൈവാലത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷവും, വി. ഫ്രാൻസിസ് അസ്സിസിയുടെ
സൂര്യകീർത്തനം – രചനയുടെ 800- വാർഷികവുംഇതൊടാനുബന്ധിച്ചു നടത്തി. സഹകാർമികരയായി അസ്സിസി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ, റവ. ഫാ ജോർജ് ആന്റണി,ഭരണങ്ങാനം അസ്സിസി ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ, റവ. ഫാ. തോമസ് കാഞ്ഞിരക്കോണം, ആശ്രമത്തിന്റെ മുൻകാല സുപ്പീരിയർമാർ തുടങ്ങിയവർ പങ്കെടുത്തു.ആശ്രമം സുപ്പീരിയർ,
റവ. ഫാ. സേവ്യർ കൊച്ചുറുമ്പിൽ, കൺവീനർ ജോസഫ് മണിക്കൊമ്പിൽ,
തിരുനാൾ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
















































































































