കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
മുണ്ടക്കയം ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്.
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയും മുണ്ടക്കയം ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലും സംയുക്തമായി യാണ് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്.
നഗരസഭ ചെയർ പേഴ്സൺ ബീന ടോമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ കൗൺസിലർ പി. ജെ ജോൺ അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന ഓസനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ജോർജ്ജ് പുല്ലാന്ത നാൽ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗൺസിലർമാരായ ഐബി മോൾ രാജൻ, മായ ബിജു, സോണിയ ജെയ്ബി, ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുനിത തങ്കച്ചൻ ,ലൈബ്രറി സെക്രട്ടറി റ്റി. ബി ശശി, നാഷണൽ ബാലവേദി പ്രസിഡന്റ് സംഗീത് സാബു തുടങ്ങിയവർ സംസാരിച്ചു.
ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ കണ്ണ് പരിശോധിച്ച് തുടർ ചികിത്സ, തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി ചികിത്സകൾ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ചീഫ് കാറ്ററാക്ട് റെറ്റിന സർജൻ ഡോക്ടർ ധ്രൂമാൻ സി.കെ, കോർഡിനേറ്റർ ഡോക്ടർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
ക്യാമ്പിൽ പങ്കെടുത്ത് കണ്ണടകൾ ആവശ്യമുള്ളവർക്ക് 50% ഡിസ്കൗണ്ടിൽ കണ്ണുകളും നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
തുടർന്നും മുണ്ടക്കയം ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെ സൗജന്യ ക്യാമ്പുകൾ കട്ടപ്പനയിൽ സംഘടിപ്പിക്കുമെന്നും അതികൃതർ അറിയിച്ചു.
















































































































