Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭൂപതിവ് ചട്ടഭേദഗതി.കർഷക – ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കുക !കേരള കോൺഗ്രസ് മാർച്ചും ധർണ്ണയും 30 ന് ചെറുതോണിയിൽ



ഇടുക്കി ജില്ലയിലെ നിർമ്മാണ നിരോധനവും, നിർമ്മിച്ച കെട്ടിടങ്ങൾക്ക് പിഴ അടച്ച് ക്രമവത്‌കരണം നടത്തണമെന്ന കിരാത ഉത്തരവിനും എതിരെ കേരള കോണ്ഗ്രസ് പാർട്ടി പ്രക്ഷോഭത്തിലേക്ക്.
30ന് ചെറുതോണിയിൽ പ്രതിക്ഷേധ മാർച്ചും പാർട്ടി ചെയർമാൻ പി.ജെ ജോ സ്ഥ MLA ഉദ്ഘാടനം ചെയ്യും

എൽ ഡി എഫ് ഗവണമെന്റ് പുതുതായി കൊണ്ടുവന്ന ഭൂപതിവ് നിയമവും
ചട്ടങ്ങളും ജില്ലയിലെ ജനങ്ങളെ വളരെയേറെ ആശങ്കപ്പെടുത്തുന്നതാണ്. 2019 മുതൽ ജില്ലയിൽ നിലനിൽക്കുന്ന കെട്ടിട നിർമ്മാണനിരോധനം അതേപടി തുടരുകയാണ്. നിലവിലുള്ള നിർമ്മിതികൾ പിഴ അടച്ച് ക്രമവത്കരിക്കണം എന്നാണ് ചട്ടത്തിൽ പറഞ്ഞിരിക്കുന്നത്.

ജില്ലയിലെ ജനങ്ങളെ കൊള്ളയടിക്കുന്നതിനും പീഡിപ്പിക്കുന്നതിന്നുമുള്ള ഈ കരിനിയമങ്ങൾക്കെതിരെ കേരള കോണ്ഗ്രസ് പാർട്ടി സമരം ആരംഭിക്കുമെന്ന് പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ എം. ജെ. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്റെ കെട്ടിട നിർമ്മാണ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് നിർമ്മിച്ചതും, എല്ലാ നികുതികളും അടച്ചതും ഇപ്പോഴും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നികുതി അടച്ചു വരുന്നതുമായ കെട്ടിട ഉടമകൾ, ഇടുക്കിയിൽ മാത്രം അപേക്ഷകൾ സമർപ്പിച്ച് ഫീസ് അടച്ച് ക്രമവത്കരണം നടത്തണമെന്നും, ഉടമസ്ഥതയുടെ സ്വഭാവവും വിസ്‌തീർണ്ണവും അനുസരിച്ച് കുറെ ആളുകൾ ശിക്ഷയായി പിഴ അടയ്ക്കണമെന്നും പറയുന്നതിലെ ന്യായം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.


ഹൈറേഞ്ചിലെ വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വില ഈ ചട്ടം മൂലം കൃഷി ഭൂമിയുടെ വിലയിലേക്ക് താഴുകയും, ആളുകൾക്കു ഭൂമി വിൽക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനോ കഴിയുന്നുമില്ല.
സമരത്തിന്റെ ആദ്യപടിയായി പാർട്ടി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റബർ 30 ചൊവാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയിൽ പ്രതിക്ഷേധ മാർച്ചും, ധർണ്ണയും നടത്തും.

പാർട്ടി ചെയർമാൻ പി. ജെ ജോസഫ് എംഎൽഎ സമരം ഉത്ഘാടനം ചെയ്യും.
ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം. പി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന കോഡിനേറ്റർ അപൂ ജോൺ ജോസഫ് ഉൾപ്പടെ പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!