നേരില്‍ സബ് കളക്ടര്‍ ഓണ്‍ലൈന്‍ സംവിധാനത്തിന് മികച്ച പ്രതികരണം

ബുക്കിംഗ് സ്ലോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചു
ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് സംവിധാനം ഇതിനകം രണ്ട് സിറ്റിംഗുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതുവരെ ആകെ 13 പേര്‍ ഈ സൗകര്യം ഉപയോഗിച്ച് പരാതികള്‍ സമര്‍പ്പിച്ചു.
പരാതിക്കാരില്‍ നിന്നും ലഭിച്ച വിഷയങ്ങള്‍ ഫെയര്‍ വാല്യു, പോക്കുവരവ് റദ്ദാക്കല്‍, പട്ടയം സംബന്ധിച്ച വിഷയങ്ങള്‍ തുടങ്ങിയ റവന്യൂ സംബന്ധമായ വിഷയങ്ങളും തൊഴില്‍ സംബന്ധമായ അപേക്ഷകളും ഉള്‍പ്പെടുത്തിയിരുന്നു. ചില കേസുകളില്‍ നടപടി വേഗത്തിലാക്കിയിട്ടുണ്ട്. ഫെയര്‍ വാല്യു നടപടികള്‍ ഇതിനകം ഒപ്പിട്ടു കഴിഞ്ഞു. സ്ഥലപരിശോധന ആവശ്യമായ കേസുകളില്‍ രണ്ട് ദിവസത്തിനകം ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി.
പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്. നേരില്‍ സബ് കളക്ടര്‍ ഓണ്‍ലൈന്‍ വീഡിയോ കോള്‍ സംവിധാനം ആരംഭിച്ച സമയത്ത് ലഭ്യമായ ആറ് ദിവസത്തെ എല്ലാ സ്ലോട്ടുകളും ബുക്കിംഗ് കഴിഞ്ഞു. പൊതുജനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ഓരോ സിറ്റിംഗിനും ലഭ്യമായ സ്ലോട്ടുകളുടെ എണ്ണം 6 ല്‍ നിന്ന് 9 ലേക്ക് മാറ്റി.
പുതുക്കിയ സമയക്രമം:
ദിവസങ്ങള്‍: ബുധന്‍ , വെള്ളി
സമയം: ഉച്ച കഴിഞ്ഞ് 3:00 മുതല്‍ 4:30 വരെ
സ്ലോട്ടുകള്‍: ഓരോ ദിവസവും 9 സ്ലോട്ടുകള്‍ (ഓരോ സ്ലോട്ടും 10 മിനിറ്റ്)
സബ് കളക്ടറെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്ക്, നിലവിലുള്ള QR കോഡ് അല്ലെങ്കില്‍ ബുക്കിംഗ് ലിങ്ക് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862-232231 / 9447184231







































































































































