കട്ടപ്പന ഗവ. ഐ ടി ഐയില്‍ സീറ്റ് ഒഴിവ്

കട്ടപ്പന ഗവ. ഐ ടി ഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പ്പര്യമുള്ളവര്‍ എസ്.എസ്. എല്‍.സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഐ ടി ഐയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.എസ്. എല്‍.സി തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ഒരു വര്‍ഷ ട്രേഡില്‍ പ്രവേശനം നേടുന്നവര്‍ 950 രൂപയും, രണ്ടു വര്‍ഷ ട്രേഡില്‍ പ്രവേശനം നേടുന്നവര്‍ 1270 രൂപയും ഫീസിനത്തില്‍ അടയ്‌ക്കേണ്ടതാണ്. അര്‍ഹരായ അപേക്ഷകര്‍ക്ക് ഫീസിളവ് ഉണ്ടായിരിക്കും. അപേക്ഷാ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി: സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868-272216













































































