പ്രധാന വാര്‍ത്തകള്‍
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം നാലിന് തുറക്കും: മന്ത്രി

തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം നാലിന് തുറക്കുമെന്നും അതിന് മുമ്പ് വിദ്യാർഥികൾക്ക് ഒരു ഡോസ് വാക്സീൻ ഉറപ്പാക്കുമെന്നും മന്ത്രി ആർ. ബിന്ദു. ഷിഫ്റ്റ് സമ്പ്രദായം പരിഗണിക്കും. വിശദാംശങ്ങൾ തീരുമാനിക്കാൻ 10ന് പ്രിൻസിപ്പൽമാരുമായി ഓൺലൈൻ ചർച്ച നടത്തും. അധ്യാപകരിൽ ഭൂരിഭാഗം പേരും വാക്സീൻ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.