6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

സിന്ധുവിനെ കുഴിച്ചുമൂടിയ വീട് പുതുക്കിപ്പണിയാൻ പദ്ധതിയിട്ടു



അടിമാലി ∙ കാമാക്ഷി സ്വദേശിനി സിന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയ് സേവ്യറിനെ (45)  വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് 3 മണിവരെ നീണ്ടു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് ബിനോയ് കൊലപാതക കഥ പൊലീസിനോട് വിവരിച്ചത്. സിന്ധുവിനെ കുഴിച്ചുമൂടിയ ഭാഗം ഉൾപ്പെടുത്തി ഇയാൾ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സർക്കാരിന്റെ ഭവന പദ്ധതിയിൽ ബിനോയിക്ക് വീട് അനുവദിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് അടുക്കളയിൽ മൃതദേഹം ഒളിപ്പിക്കാൻ തീരുമാനിച്ചത്. വീടുപണി ആരംഭിക്കുമ്പോൾ ഈ ഭാഗം തറയ്ക്കുള്ളിൽ നിലനിർത്തുകയായിരുന്നു ലക്ഷ്യം.

ഓഗസ്റ്റ് 11ന് ഇടുക്കി പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ നിന്നു വായ്പ തരപ്പെടുത്തിയ ശേഷം ബിനോയ് വൈകിട്ട് വീട്ടിലെത്തിയപ്പോൾ സിന്ധു മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുന്നതു കണ്ടു. ആരോടാണ് സംസാരിച്ചത് എന്നു ചോദിച്ചെങ്കിലും സിന്ധു വെളിപ്പെടുത്തിയില്ല. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ കലഹം ഉണ്ടായെങ്കിലും ബിനോയ് കരുതിക്കൂട്ടി തന്നെ വിഷയം അവസാനിപ്പിച്ചു. തുടർന്ന് സിന്ധുവിന്റെ മകനെ തന്റെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷം കൊലപാതകം തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രാത്രിയോടെ വീണ്ടും കലഹം ഉണ്ടായി. 12 മണിക്കു ശേഷം സിന്ധുവിനെ ബിനോയ് മർദിച്ചു. തുടർന്ന്  മുറ്റത്തേക്കു തള്ളിയിട്ട് ദേഹത്തു കയറിയിരുന്ന് ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. അനക്കമില്ലാതെ കിടന്നതോടെ വലിച്ചിഴച്ച് മുറ്റത്തിനു സമീപമുള്ള കുഴിയുടെ കരയിൽ എത്തിച്ച് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ഇതോടെ സിന്ധു ബഹളം ഉണ്ടാക്കി. തുടർന്ന് വെള്ളം ഒഴിച്ചു തീയണച്ച ശേഷം കുഴിയിലേക്ക് തള്ളിയിട്ട് ഉണക്കിലകൾ കൊണ്ടു മൂടി. എന്നാൽ ഈ സ്ഥലം സുരക്ഷിതമല്ലെന്ന് തോന്നിയതോടെ മൃതദേഹം പുറത്തെടുത്തു.

പിന്നീട് മൃതദേഹത്തിലെ വസ്ത്രങ്ങൾ മാറ്റിയ ശേഷം അടുപ്പിന്റെ തറയിൽ കുഴിയുണ്ടാക്കി ഇതിലേക്ക് ഇറക്കി ചവിട്ടിത്താഴ്ത്തി മണ്ണിട്ടു മൂടി. മുകളിൽ 2 നിര ഇഷ്ടിക വച്ച് വീണ്ടും അതിനു മുകളിൽ അടുപ്പുണ്ടാക്കി തീ കത്തിച്ചു ജാതിക്കായും മറ്റും ഉണങ്ങാനിട്ടതായി പൊലീസ് പറഞ്ഞു. കുഴി താഴ്ത്താൻ ഉപയോഗിച്ച തൂമ്പ, മൺവെട്ടി, കത്തിക്കാൻ ഉപയോഗിച്ച മണ്ണെണ്ണ വിളക്ക്, സിന്ധു ഉപയോഗിച്ചിരുന്ന ആഭരണം എന്നിവ ഇയാളുടെ വീട്ടിൽ നിന്ന് ഇന്നലെ കണ്ടെടുത്തു. വസ്ത്രങ്ങൾ പൊന്മുടി ജലാശയത്തിൽ ഉപേക്ഷിച്ചതായി പ്രതി മൊഴി നൽകി. ഇവ കണ്ടെത്താനായില്ല. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.


മകനെ അടുപ്പിച്ച് നിർത്താൻ ശ്രമം

സിന്ധുവിന്റെ 12 വയസ്സുള്ള മകനുമായി അടുപ്പം കാത്തുസൂക്ഷിക്കാൻ കൊലയ്ക്കു ശേഷം പ്രതി പരമാവധി ശ്രദ്ധിച്ചിരുന്നു. അടുത്ത നാളിൽ 7,500 രൂപയോളം വിലയുള്ള മൊബൈൽ ഫോൺ വാങ്ങിനൽകി.  ഒരു മാസം മുൻപ് ബാലനു വീഴ്ചയിൽ കൈക്ക് പരുക്കേറ്റിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. സിന്ധുവിനെ കൊലപ്പെടുത്തിയതിന്റെ ചൂടാറും മുൻപ് 12നു രാവിലെ ഇയാൾ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ടി എത്തിച്ചു. കൊലപാതകത്തിന്റെ പിറ്റേന്ന് മകൻ എത്തി അമ്മയെ തിരക്കിയപ്പോൾ ആടിനു പുല്ലരിയാൻ പോയതാണെന്ന് ആദ്യം പറഞ്ഞു. പിന്നീട് ആരുടെയെങ്കിലും കൂടെ പോയിക്കാണും എന്നറിയിച്ചു. സിന്ധുവിന്റെ ബന്ധുക്കൾ പരാതി കൊടുക്കും വരെ മകൻ ഇയാൾക്കൊപ്പമാണ് താമസിച്ചത്. പിന്നീട് മകനെ ബന്ധുക്കൾ സിന്ധുവിന്റെ അമ്മയുടെ വീട്ടിലേക്കു കൊണ്ടുപോയി.

അന്വേഷണ സംഘത്തിന് അഭിമാനം

വീണ്ടും കേരളം വിടുന്നതിനു മുൻപു തന്നെ ബിനോയിയെ വലയിൽ കുരുക്കാൻ കഴിഞ്ഞതിൽ വെള്ളത്തൂവലിൽ നിന്നുള്ള പൊലീസ് സംഘത്തിന് അഭിമാനം. സിന്ധുവിനെ കാണാതായതു മുതൽ ഇയാളെ ലക്ഷ്യമിട്ടാണ് അന്വേഷണം നടന്നിരുന്നത്. എന്നാൽ പൊലീസിനെ പലപ്പോഴും കബളിപ്പിച്ചു മുങ്ങാൻ ഇയാൾക്ക് കഴിഞ്ഞു. നാട്ടിലെത്തി പണം സംഘടിപ്പിച്ച് സമീപ സംസ്ഥാനത്തേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു.

അടുത്ത ദിവസം തരപ്പെടുത്തിയ സിം കാർഡ് നമ്പർ കണ്ടെത്തി, ടവർ ലൊക്കേഷൻ സംബന്ധിച്ചുള്ള അന്വേഷണത്തിലൂടെ ബിനോയിയെ പൊലീസ് കുരുക്കി. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, വെള്ളത്തൂവൽ എസ്എച്ച് ആർ.കുമാർ, എസ്ഐമാരായ രാജേഷ് കുമാർ, സജി എൻ.പോൾ, സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമി പ്രത്യേക സംഘത്തെ നിയമിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!