
ഐ.സി.ഡി.എസ് ഇളംദേശം പ്രോജക്ട് പരിധിയിലെ വണ്ണപ്പുറം പഞ്ചായത്തിൽ 36 അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് ഈ മാസം 20 മുതൽ 2026 മാർച്ച് മാസം 31 വരെ ഒരു കുട്ടിക്ക് ഒരു ദിവസം ഒരു മുട്ട എന്ന കണക്കില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള
വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ സെപ്റ്റംബർ 16ന് പകൽ ഒരുമണിവരെ സ്വീകരിക്കും തുടർന്ന് മൂന്നുമണിക്ക് തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447588064.









































































