“ഒന്നിച്ചുണ്ണം ഈ ഓണം” പദ്ധതിയുമായി എൻ.എസ്.എസ് വളന്റിയർമാർ

എസ്.എൻ.ഡി.പി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം – പാലിയേറ്റിവ് കിടപ്പ് രോഗികൾ, ഭിന്നശേഷികരായ കുട്ടികൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കായി “ഒന്നിച്ചുണ്ണം ഈ ഓണം” പദ്ധതിയിലൂടെ 15 വിഭവങ്ങൾ അടങ്ങിയ 250 ‘ഓണാമൃതം ‘ ഓണക്കിറ്റുകൾ തയാറാക്കി വിതരണം നടത്തി. വിഭവ സമാഹരണത്തിലൂടെയും , എൻ.എസ്.എസ് വളൻ്റിയർമാർ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ വിവിധ ചലഞ്ചുകളിലൂടെ കിട്ടിയ വരുമാനമാണ് ഓണക്കിറ്റിനായി വിനിയോഗിച്ചത്. മധ്യവേനൽ അവധിക്കാലത്ത് ചിത്തിരപുരം, അടിമാലി ദേവിയാർ കോളനി എന്നീ പാലിയേറ്റിവ് യൂണിറ്റുകളിൽ എൻ.എസ്.എസ് വളന്റിയർമാർ ഹോം കെയർ സർവിസ് നടത്താറുണ്ട്. ഹോം കെ യർ സർവിസിന് പോകുന്ന വീടു കളിലെ അവസ്ഥ മനസ്സിലാക്കിയാണ് വളന്റിയർമാർ ഓണക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയത്.
“ഒന്നിചുണ്ണാം ഈ ഓണം ” പദ്ധതിയുടെ ഉത്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് കിഷോർ എസ് അധ്യക്ഷത വഹിച്ചു.
പാലിയേറ്റിവ് രോഗികൾക്കായുള്ള 200 ഓണകിറ്റുകൾ പാലിയേറ്റീവ് ഹോം കെയർ പ്രവർത്തകർ ഏറ്റുവാങ്ങി. ഭിന്നശേഷികരായ വിദ്യാർത്ഥികൾക്കുള്ള ഓണകിറ്റുകൾ അടിമാലി ബി ആർ സി ക് കൈമാറി. കാൻസർ രോഗികൾ , സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർക്കും ഓണകിറ്റുകൾ നൽകി.
പ്രിൻസിപ്പൽ എം.എസ്. അജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അജയ് ബി , അധ്യാ പകനായ നിധിൻ മോഹൻ, വളന്റിയർ സെക്രട്ടറിമാരായ സേതുലക്ഷ്മി സാബു, കൃഷ്ണജിത്ത് എന്നിവർ നേതൃത്വം നൽകി.









































































