ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ: വാക്ക് ഇൻ ഇന്റർവ്യു സെപ്റ്റംബർ 9 ന്

തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഒഴിവുളള അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്ക് ഉദ്യോഗാർഥിയെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒരു ഒഴിവാണുള്ളത്. യോഗ്യത: പ്ലസ്ടു തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്. പ്രായപരിധി 40 വയസ്. സമാന തസ്തികയിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്പ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ഇടുക്കി കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 7510365192, 6282406053.
















































































































