Idukki വാര്‍ത്തകള്‍
കട്ടപ്പന സെൻ്റ് മർത്താസ് നേഴ്സറി സ്കൂളിൽ ഓണാഘോഷം നടന്നു

സെൻ്റ് മർത്താസ് നേഴ്സറി സ്കൂളിലെ ഓണാഘോഷ പരിപടികൾ സെൻ്റ് ജോൺസ് നേഴ്സിങ് കോളേജ് അസോസിയേറ്റ് പ്രഫസർ സിസ്റ്റർ ഗ്ലാഡിയ മരിയ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സിസ്റ്റർ വിനയ അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൾ സിസ്റ്റർ മെറിൻ,PTA പ്രസിഡൻ്റ് ജോമറ്റ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് അഞ്ജലി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണ സദ്യയും നടന്നു.













































































