Idukki വാര്‍ത്തകള്‍
ബിരിയാണി അരി കിട്ടാൻ പ്രതിസന്ധിയുണ്ട്; പഴയ നെല്ലു കിട്ടാനില്ല

ബിരിയാണി അരി കിട്ടാനുമുണ്ട് പ്രതിസന്ധി. കേരളത്തിൽ ബിരിയാണിക്ക് കൂടുതലായി ഉപയോഗിക്കുന്ന കൈമ അരി പ്രധാനമായും വരുന്നത് ബംഗാളിൽ നിന്നാണ്. ഒന്നോ രണ്ടോ വർഷം പഴക്കമുള്ള നെല്ല് കുത്തി അരിയാക്കുമ്പോഴാണ് മികച്ച ഗുണവും മണവും ലഭിച്ചിരുന്നത്.
എന്നാൽ കാലാവസ്ഥ വ്യതിയാനം മുൻവർഷങ്ങളിലെ ഉത്പാദനത്തെ ബാധിച്ചു. രാജ്യാന്തര വിപണിയിൽ ബിരിയാണി അരിക്ക് ഡിമാൻഡ് കൂടിയതോടെ കയറ്റുമതി വർധിച്ചതും കേരളത്തിലേക്കുള്ള അരി വരവ് കുറയാൻ കാരണമായി.








































































































































