Idukki വാര്‍ത്തകള്‍
വൃശ്ചിക പുലരിയിൽ മന്ത്രി കെ മുരളീധരൻ ദർശനം നടത്തി

കേരളത്തിൻറെ ദേവസ്വം ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ ചൊവ്വാഴ്ച രാവിലെ മൂന്നു മണിക്ക് നട തുറന്നപ്പോൾ ദർശനത്തിന് എത്തി. ശബരിമല സന്നിധാനം , പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും ആയി തിങ്കളാഴ്ച മന്ത്രി പമ്പയിലും സന്നിധാനത്തുമായി ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി പമ്പയിലും സന്നിധാനവും ചർച്ചകൾ നടത്തി. ഇന്ന് രാവിലെ എട്ടുമണിക്ക് നടക്കുന്ന വിപുലമായ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുക്കും.








































































































































