San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

തിരക്ക്  കൂടുമ്പോൾ വെർച്ച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് വർധിപ്പിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ



മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ എല്ലാം തന്നെ നടപ്പാക്കിയിട്ടുള്ളതായി ദേവസ്വം-ആരോഗ്യം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. വെർച്ച്വൽ ക്യൂ വഴി നിലവിൽ 60,000 ബുക്കിങ്ങും സ്‌പോട് ബുക്കിംഗ് വഴി 14,000 ത്തിനുമാണ് ഇപ്പോൾ അനുമതിയുള്ളത്. എന്നാൽ ഭക്തരുടെ തിരക്ക് വർധിക്കുന്ന വരും ദിവസങ്ങളിൽ കോടതിയുടെ കൂടി അനുമതിയോടെ ഇത് വർധിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും. ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച രാവിലെ ചേർന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വംബോർഡ് ജീവനക്കാരുടെയും പോലീസിന്റെയും അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി മുരളീധരൻ.
ശബരിമല ഇടത്താവളങ്ങളുടെ നടത്തിപ്പിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ 3.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ശബരിമലയിൽ അപ്പം -അരവണ പ്രസാദങ്ങൾ നിലവിൽ ആവശ്യത്തിനുള്ള സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.ആവശ്യത്തിന് അനുസരിച്ചു നിർമാണം വർധിപ്പിക്കുവാൻ വേണ്ട സജീകരണങ്ങൾ എല്ലാം ഉറപ്പാക്കിയിട്ടുണ്ട്.
ശുചീകരണ തൊഴിലാളികളുടെ സേവനം എല്ലായിടങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.കൃത്യമായ ഇടവേളകളിൽ മാലിന്യ നീക്കം നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുവാൻ സെക്ടർ തിരിച്ചു ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സുഗമമായ തീർത്ഥാടനത്തിനായി സ്വാസ്ഥ്യം ശരണം പദ്ധതി നടപ്പാക്കിവരുന്നു. അഞ്ച് അലോപ്പതി ആശുപ്ത്രികളും  24 എമർജൻസി മെഡിക്കൽ സെന്ററുകളും പമ്പ മുതൽ സന്നിധാനം വരെയായി  സജ്ജീകരിച്ചിട്ടുണ്ട്.5 കാർഡിയോളോജിസ്റ്റുകളുടെ ഉൾപ്പടെ 35 ഡോക്ടർമാരുടെ  സേവനം ഉറപ്പാക്കിയിട്ടുണ്ട് .അടിയന്തര സാഹചര്യം മുന്നിൽ കണ്ടു എല്ലാവിധ മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എമർജൻസി മെഡിക്കൽ സെന്ററുകളിൽ പതിവിൽ നിന്ന് വിപരീതമായി പരിശീലനം ലഭിച്ച നഴ്‌സിംഗ് സ്റ്റാഫി നെയാണ് നിയോഗിച്ചിട്ടുള്ളത്.ഇതിനു പുറമെ 3 ഹെൽത്ത് ഇൻസ്പെക്ടർമാർ,ഡിസ്ട്രിക്ട് വെക്ടർ കണ്ട്രോൾ യൂണിറ്റ് ,സ്റ്റേറ്റ് എന്റെമോളജി യൂണിറ്റ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് .നാല് തെറാപ്പിസ്റ്റുകളുടെ സേവനം ഉൾപ്പടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആയുർവേദ വിഭാഗവും ഹോമിയപ്പതി വിഭാഗവും പ്രവർത്തന സജ്ജമാണ്.

തടസ്സരഹിതമായ കുടിവെള്ളം, കറണ്ട്

തടസ്സ രഹിതമായ ജലം ,വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ തടസങ്ങൾ മനപ്പൂർവം ആരെങ്കിലും സൃഷ്ടിച്ചാൽ കർശന നടപടി സ്വീകരിക്കും .
മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കുവാൻ വേണ്ട നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട് . ആന്റി വെനം ,ട്രാൻക്വിലൈസർ എന്നിവ കൃത്യമായി സ്റ്റോക് ചെയ്തിട്ടുണ്ട്.

ഹെൽത്ത് കാർഡുകൾ ഇത്തവണ കൃത്യമായി വിതരണം ചെയ്യും. 210 കാർഡുകൾ ഇതിനോടകം വിതരണം ചെയ്തു. പമ്പയിൽ  ഭക്തർക്കായി 15 ആംബുലൻസുകളും നിലയ്ക്കലിൽ 10 ആംബുലൻസുകളും സജ്ജമാണ്.
മണ്ഡലകാലം മുഴുവൻ പരാതിരഹിതമായ പ്രവർത്തങ്ങൾ നടത്തുവാൻ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് വർധിക്കുന്നത് അനുസരിച്ച്് ചുക്കുവെള്ളം, ബിസ്‌ക്കറ്റ് എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും നിർദ്ദശിച്ചു. 

പമ്പയിൽ വസ്ത്രം ഉപേക്ഷിക്കരുത്

പമ്പയിൽ കുളിക്കുന്ന അയ്യപ്പഭക്തർ കുളിച്ച ശേഷം വസ്ത്രം പുഴയിൽ ഉപേക്ഷിക്കുന്ന സ്വഭാവം വീണ്ടും തുടരുകയാണെന്നും ഇത് കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ യോഗത്തിൽ പറഞ്ഞു. ഇവിടെ വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് വെള്ളത്തിൽ ഇറങ്ങാൻ സന്നദ്ധരായ ആളുകളെ  കൂടുതൽ നിയോഗിക്കും.   മൂന്നുമണിക്കൂർ കൂടുമ്പോഴെങ്കിലും മാലിന്യം നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അന്നദാനം നടക്കുന്ന ഇടങ്ങളിൽ സി.സി.ടി.വി വയ്ക്കുമെന്നും ദേവസ്വം  ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, കോന്നി എം എൽ എ കെ യു ജനീഷ് കുമാർ ,മെമ്പർമാരായ അഡ്വ. കെ.രാജു ,അഡ്വ. പി.ഡി.സന്തോഷ് കുമാർ,  എ ഡി ജി പി പി.വിജയൻ ,സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ജി.ജയദേവ് ,ശബരിമല എ ഡി എം ദിലീപ് കെ.കൈനക്കര, എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button