Idukki വാര്‍ത്തകള്‍
പട്ടികവർഗ്ഗ വിഭാഗത്തിലെ ഊരാളി സമുദായത്തിൽ നിന്നും കേരളത്തിലെ ആദ്യത്തെ MBBS ഡോക്ടറായി ഡോ. പ്രവീണ

പട്ടികവർഗ്ഗ വിഭാഗത്തിലെ ഊരാളി സമുദായത്തിൽ നിന്നും കേരളത്തിലെ
ആദ്യത്തെ MBBS ഡോക്ടറായി ഉയർന്ന മാർക്കോടേ പാസായി ഡോ. പ്രവീണ. പ്രവീണ കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ നിന്നുമാണ് ഉയർന്ന മാർക്കോടെ എം ബി ബി എസ് നേടിയത്. ഇടുക്കി കുളമാവ് കോഴിപ്പള്ളി കണ്ടത്തിൽകര
വീട്ടിൽ രവിയുടേയും, രമണിയുടേയും രണ്ടാമത്തെ പുത്രിയാണ്പ്രവീണ കെ.ആർ.
സഹോദരി രവീണ.
ദാരിദ്രത്തിൻ്റെ തീചൂളയിൽ വെന്തുരുകി ജീവിതം നയിച്ചിരുന്ന രവിയും, കുടുംബവും
തൻ്റെ പരിമിതികൾക്കപ്പുറം തരണം ചെയ്തുകൊണ്ടാണ് തൻ്റെ മകളെ പഠിപ്പിച്ച് ഈ നിലയിൽഎത്തിച്ചത്.













































































