San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആരോഗ്യസംരക്ഷണത്തിന് കൈത്താങ്ങായി മുരിക്കാട്ടുകുടി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്



സ്വരാജ്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെയും (SEP) സോഷ്യൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ മുറിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ എൻറിച്ച്മെന്റ് പ്രോഗ്രാം വഹിക്കുന്ന പങ്കിനെക്കുറിച്ചും, ആരോഗ്യ സംരക്ഷണത്തിൽ മെഡിക്കൽ ക്യാമ്പുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീകുമാർ എസ്.ജെ., ഹെഡ്മിസ്ട്രസ് ജെയ്മോൾ കെ.ആർ., തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിലെ ഡോ. ആൽവി ആന്റണി എന്നിവർ സംസാരിച്ചു.

SEP പ്രവർത്തനങ്ങളുടെ അവലോകനം കോ-ഓർഡിനേറ്റർ ഷിനു മാനുവൽ കെ. രാജൻ നിർവഹിച്ചു. സോഷ്യൽ സർവീസ് സ്കീം കോ-ഓർഡിനേറ്റർ ജൂബി തോമസ് പരിപാടികൾക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ആരോഗ്യസംരക്ഷണവും ആരോഗ്യബോധവത്കരണവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

ശിശുരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ദന്ത വിഭാഗം, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി സമാപിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button