Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ



ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വിപുലമായ പരിപാടികൾ

ജില്ലയിലെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനം. കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തിലാണ് തീരുമാനം. ജില്ലാതല ഉദ്ഘാടനം ചെറുതോണിയിലും സമാപനം തൊടുപുഴയിലും നടക്കും. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യപാരി വ്യവസായി സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യോഗം ചേര്‍ന്ന് സംഘാടകസമിതി രൂപികരിക്കും. ഇടുക്കി മണ്ഡലത്തില്‍ ആഗസ്റ്റ് 29 ന് വൈകുന്നേരം 5 മണിക്ക് ചെറുതോണി വ്യാപാരഭവനിലും ദേവികുളത്ത് 29 നും പീരുമേടും ഉടുമ്പഞ്ചോലയിലും 30 നും യോഗം ചേരും.


ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 3 ന് 3 മണിക്ക് ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് ചെറുതോണിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കും. നാല് മണിക്ക് ചെറുതോണി ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, എംഎല്‍എമാരായ എം.എം. മണി, എ. രാജ, പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനം 10ന് വൈകുന്നേരം 5 മണിക്ക് തൊടുപുഴയില്‍ നടക്കും. അതോടനുബന്ധിച്ച് വടംവലിയും സാംസ്‌കാരിക ഘോഷയാത്രയും നടക്കും.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിൽ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് അധ്യക്ഷത വഹിച്ചു.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ.എസ്, ഡിറ്റിപിസി സെക്രട്ടറി ജിതീഷ് ജോസ്, ഡിറ്റിപിസി എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി വി വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ,വ്യാപാരിവ്യവസായി സമിതി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!