കൺസ്യൂമർ ഫെഡിൻ്റെ സഹകരത്തോടെ കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ജില്ലാ ഓണം സഹകരണ വിപണി ആരംഭിച്ചു

കൺസ്യൂമർ ഫെഡിൻ്റെ സഹകരത്തോടെ കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ജില്ലാ ഓണം സഹകരണ വിപണി ആരംഭിച്ചു.
വെള്ളയാംകുടിയിലെ വിപണി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
2025 ഓണം ഉത്സവകാലത്തോടനുബന്ധിച്ച് ആവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് നിയന്ത്രിക്കുന്നതിന് സർക്കാർ ധനസഹായത്തോടെ കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിൽ കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വെള്ളയാംകുടിയിലും വാഴവരയിലുമാണ് ഓണം സഹകരണ വിപണി ആരംഭിച്ചത്.
ഇടുക്കി ജില്ലാതല ഉദ്ഘാടനം വെള്ളയാംകുടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു..
അസിസ്റ്റൻ്റ രജിസ്ട്രാർ റോബിൻ റ്റി ജോൺ ആദ്യവിൽപ്പന നിർവ്വഹിച്ചു.
വാഴവരയിലെ വിപണി ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു
കുത്തരി ,പച്ചരി, പഞ്ചസാര, ചെറുപയർ, വൻപയർ, കടലഉ ഉഴുന്ന്, പരിപ്പ്, മുളക്,മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 11 ഇനം സാധനങ്ങളാണ് സബ്സീഡിയോടെ നൽകുന്നത്.
വെള്ളയാം കുടിയിലെ വിപണിയിൽ ഓരോ ദിവസവും 150 പേർക്കാണ് സബ്സീഡി നൽകുന്നത്.
ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 4 വരെയാണ് വിപണി പ്രവർത്തിക്കുന്നത്.
ഉദ്ഘാടനയോഗത്തിൽ
കൺസ്യൂമർ ഫെഡ് ഡയറക്ടർ തോമസ് മൈക്കിൾ, ബാങ്ക് വൈസ് പ്രസിഡൻ്റ് ജോയി കുടക്കച്ചിറ,
ബോർഡ് മെബർമാരായ ജോയി ആനിത്തോട്ടം, സജീന്ദ്രൻ പൂവാങ്കൽ, ശാന്തമ്മ സോമരാജൻ , സവിതാ സന്തോഷ്, സിന്ദു വിജയകുമാർ, ജോയി പൊരുന്നോലിൽ, റ്റി.ജെ ജേക്കബ്, സിനു വാലുമ്മേൽ,
കൺസ്യൂമർ ഫെഡ് ജില്ലാ കോർഡിനേറ്റർ ബിജു വര്ഗീസ് , ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ്
എന്നിവർ പങ്കെടുത്തു













































































