Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉടുമ്പൻചോല എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ അനധികൃതമായി മദ്യം കടത്തിയ ഓട്ടോറിക്ഷ എക്സൈസ് പിടിച്ചെടുത്തു.അഞ്ചുമുക്ക് നടത്തിയ പരിശോധനയിൽ 16 ലിറ്റർ മദ്യം കടത്തിയ വാഹനമാണ് പിടികൂടിയത്.കേസിൽ ഒരാളെ അറസ്റ്റും ചെയ്തു

ഓണക്കാല പ്രത്യേക പരിശോധനകളുടെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സർക്കിൾ സംഘം ഇന്നലെ രാത്രി നടത്തിയ സ്ട്രൈക്കിഗ് ഫോഴ്സ് പരിശോധനയിലാണ് 16 ലിറ്റർ മദ്യം അനധികൃതമായി കടത്തിക്കൊണ്ടു ഓട്ടോറിക്ഷയും മദ്യവും പിടിച്ചെടുത്തത്. സേനാപതി അഞ്ചുമുക്ക് മേഖലയിലാണ് പരിശോധന നടന്നത്.മേലെചെമ്മണ്ണാർ കടുവപാറക്കൽ സിനിറ്റിനെ പ്രതിയാക്കി കേസും എടുത്തിട്ടുണ്ട്. പലപ്പോഴായി ബിവറേജസ് ഷോപ്പിൽ നിന്നും വാങ്ങി സൂഷിച്ചതാണ് മദ്യം എന്നാണ് ഇയാൾ നൽകിയ മൊഴി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിൻ്റെ നിർദ്ദേശാനുസരണം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രകാശ് J, ഉദ്യോഗസ്ഥരായ അസീസ് K S , അനൂപ് കെ എസ്, നൗഷാദ് എം, അരുൺരാജ്, അരുൺ മുരളീധരൻ,അരുൺ ശശി, റെജി പി സി എന്നിവർ പങ്കെടുത്തു.









































































