വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ്, ജില്ലാ വികസന സദസ്, വികസന സദസുകളുടെ സംസ്ഥാനതല സമാപനം എന്നിവ 27ന് ചെറുതോണിയിൽ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ്, ജില്ലാ വികസന സദസ്, വികസന സദസുകളുടെ സംസ്ഥാനതല സമാപനം എന്നിവ 27ന് ചെറുതോണിയിൽ മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
രാവിലെ 9 മണി മുതൽ തൊഴിൽമേള
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വികസന സദസും വികസന സദസുകളുടെ സംസ്ഥാനതല സമാപനവും 27ന് ഉച്ചക്ക് 2 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് മൈതാനിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വികസന ഡോക്യുമെന്ററികളുടെ പ്രദർശന ഉദ്ഘാടനം രാവിലെ 9 മണിക്ക് ജില്ലാ പൊലീസ് മേധാവി പി.കെ. സാബു മാത്യു നിർവഹിക്കും. 10 മണിക്ക് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേലും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ വികസന റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോളും അവതരിപ്പിക്കും. മുഖ്യപ്രഭാഷണം എം.എം. മണി എം.എൽ.എ നടത്തും. എ. രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ സി. വി. വർഗീസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.
50 ൽ പരം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള, പ്രദർശന സ്റ്റാളുകൾ, ഡോക്യുമെന്ററി പ്രദർശന മത്സരം, പുരസ്‌കാര വിതരണം, വിവിധ വകുപ്പുകളുടെ വികസന ഡോക്യുമെൻ്ററികൾ എന്നിവയും നടക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി.സത്യൻ, വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവ്യ എം., ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. ബിനു, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജിജി. കെ ഫിലിപ്പ്, സി. രാജേന്ദ്രൻ, ആശ ആന്റണി, എസ്. പി രാജേന്ദ്രൻ, ഡിറ്റാജ് ജോസഫ്, മിനി ജേക്കബ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, രാജു ജോസഫ്, നിമ്മി ജയൻ, ടി. ഇ നൗഷാദ്, തുടങ്ങി കക്ഷി രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.









































































