ഉറുമ്പള്ളിൽ ഗ്യാസ് വിതരണം സുഗമമാക്കണം; ബിജെപി

അറക്കുളം, ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളുടെ സംഗമസ്ഥാനവും, അവികസിത മേഘലയുമായ ഉറുമ്പള്ള് പ്രദേശത്തെ ഇരുനൂറോളം ഗുണഭോക്താക്കൾ മാസങ്ങളായി ഗ്യാസ് ലഭിക്കാത്തതിനാൽ വലിയ ദുരിതത്തിലാണെന്നും, ഈ പ്രശ്നം ഉടനടി പരിഹരിക്കണമെന്നും, അല്ലാത്തപക്ഷം സമര, നിയമ പോരാട്ടങ്ങൾക്ക് തയ്യാറാകുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി. ഉറുമ്പള്ളിൽ നടന്ന ബിജെപി കൺവൻഷനിൽ എത്തി നാട്ടുകാർ നിവേദനം നൽകുകയായിരുന്നു. ഗതാഗത യോഗ്യമായ റോഡുകൾ ഇല്ലാത്തതും, ഉള്ള റോഡുകൾ താറുമാറായി കിടക്കുന്നതും, പഞ്ചായത്ത് അടക്കം സർക്കാർ ഓഫീസുകളിൽ എത്തിച്ചേരുവാൻ മണിക്കൂറുകൾ വേണ്ടതും, പഞ്ചായത്തുകളുടെ അവഗണനയും മൂലം ഈ മേഘല ഒന്നാകെ ദുരിതം അനുഭവിക്കുകയാണ്. റോഡ് വികസനത്തിന് ലഭിച്ച അരകോടി രൂപയോളം സ്റ്റേറ്റ് ഹൈവേയോട് ചേർന്നുള്ള കുളമാവിലേക്ക് മാറ്റിയത് മൂലമാണ് ഇവിടുത്തെ റോഡ് താറുമാറായി കിടക്കുന്നത്. ഫണ്ട് മറ്റ് വാർഡിലേക്ക് മാറ്റിയതിനെ പോലും ചോദ്യം ചെയ്യാൻ കഴിയാത്ത ഇരുമുന്നണികളുടേയും നേതാക്കൾക്കും, ജനപ്രതിനിധികൾക്കും ഈ പ്രദേശത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻസാധിക്കാതെ വന്നപ്പോഴാണ് നാട്ടുകാർ നിവേദനവുമായി ബിജെപി നടത്തിയ കൺവൻഷനിൽ എത്തിയത്.
ഈ മേഘലയുടെ സമഗ്ര വികസനത്തിനും, സാധാരണക്കാർക്കായുള്ള കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമപദ്ധതികൾ എത്തിക്കുന്നതിലും ആത്മാർത്ഥമായ ശ്രമം ഉണ്ടാകുമെന്ന് നിവേദനം നൽകിയ നാട്ടുകാർക്ക് ബിജെപി
നേതാക്കൾ ഉറപ്പ് നൽകുകയും ചെയ്തു.
ബിജെപി ഉറുമ്പള്ള് വാർഡ് കൺവീനർ എസ്.മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ ജില്ലാ സെക്ര. സന്തോഷ് കൃഷ്ണൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പറും, ബിജെപി അറക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റുമായ പി.ഏ.വേലുക്കുട്ടൻ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മഹിളാ മോർച്ച ഏലപ്പാറ മണ്ഡലം സെക്ര.ശശികല സെൽവം മുഖ്യ പ്രഭാഷണം നടത്തി.
അറക്കുളം പഞ്ചായത്ത് കമ്മറ്റി
ഫുൾ ടൈമർ കെ.പി.മധുസൂധനൻ, പഞ്ചാ.ഭാരവാഹികളായ സതീഷ് കുമാർ, പി.കെ.അജീഷ് സുരേഷ് പൂവത്തുംമൂട്ടിൽ എന്നിവർ സംസാരിച്ചു. ബൂത്ത് സെക്ര.സെൽവകനി സ്വാഗതവും, പി.സെൽവം നന്ദിയും രേഖപ്പെടുത്തി.പാർട്ടിയിൽപുതിയതായി ചേർന്ന കൊച്ചു വീട്ടിൽ ബാബു ജോർജിനേയും, കുരുവമ്മ സുബ്രംമണ്യത്തേയും നേതാക്കൾ ഷാളണിയിച്ച് സ്വീകരിച്ചു. അറക്കുളം പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മിലൻ മുരുഗനെയും കൺവൻഷനിൽ വച്ച് ആദരിച്ചു.













































































