അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരൻ്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കൾ ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകി

അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരൻ്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കൾ ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകി. കട്ടപ്പന ഗവൺമെൻറ് കോളേജിൽ എസ്എഫ്ഐ നേതാവായിരുന്ന ചാമക്കാലായിൽ ബിനു.സി.ജോണിൻ്റെ ഓർമ്മയ്ക്കായാണ് ബിനുവിൻ്റെ സുഹൃത്തുക്കളായ ജോർജ് മാത്യു, സൂര്യലാൽ, ലിജോബി, സബിൻ, കിഷോർ, ജോൺ പോൾ,സജോ മണിയൻ, ജയേഷ് എന്നീ സുഹൃത്തുക്കൾ ചേർന്ന് കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 10 ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകിയത്.
കഴിഞ്ഞ മുൻവർഷങ്ങളിലും ബിനുവിൻ്റെ ഓർമദിവസം കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ എത്തി സുഹൃത്തുക്കൾ ഡയാലിസ് രോഗികളെ സഹായിച്ചിരുന്നു. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ സഹായം ഏറ്റുവാങ്ങി.സി.പി.ഐ.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ സജി ധനസഹായം കൈമാറി. ജോസ് പാലത്തിനാൽ, ലിജോബി ബേബി, നിമേഷ് സെബാസ്റ്റ്യൻ,മനോജ് എം തോമസ്, ജിബിൻ മാത്യു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.