Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പട്ടികവര്‍ഗ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം: വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി



പട്ടികവര്‍ഗ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി. കേരള വനിതാ കമ്മീഷന്റെ അഭിമുഖ്യത്തില്‍ പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്കായി അടിമാലിയില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.

പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി എല്ലാ മേഖലയിലും നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത്തര പദ്ധതികള്‍ കൃത്യമായി മനസിലാക്കി അവകാശം നേടിയെടുക്കണം.

ബുധനാഴ്ച അടിമാലിയിലെ പട്ടികവര്‍ഗ മേഖലകളില്‍ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയിരുന്നു.
അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ എം.എസ്. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന പദ്ധതികള്‍ എന്ന വിഷയത്തില്‍ ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആനിയമ്മ ഫ്രാന്‍സിസ് ക്ലാസ് നയിച്ചു.


പട്ടികവര്‍ഗ മേഖലയില്‍ വര്‍ധിക്കുന്ന ലഹരിയുടെ ഉപയോഗത്തെ സംബന്ധിച്ച് ലഹരിയുടെ വിപത്ത് എന്ന വിഷയത്തില്‍ ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനീഷ് കുമാര്‍ കെ. ബി ക്ലാസ് നയിച്ചു.

വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ. ആര്‍. അര്‍ച്ചന, അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മനു മുരളി, ട്രൈബല്‍ പ്രമോട്ടേഴ്‌സ്, വനിതകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: കേരള വനിതാ കമ്മീഷന്റെ അഭിമുഖ്യത്തില്‍ പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്കായി അടിമാലിയില്‍ നടത്തിയ ശില്‍പ്പശാല വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി ഉദ്ഘാടനം ചെയ്യുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!