Idukki വാര്‍ത്തകള്‍
ആരോഗ്യ കേരളം: ജില്ലയില്‍ ഒഴിവുകള്‍

ആരോഗ്യ കേരളം ഇടുക്കിയിലേക്ക് ഓഡിയോളജിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം ആന്റ് ഇ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍, സീനിയര്‍ ട്രീറ്റ്മെന്റ് ലാബ് സൂപ്പര്‍വൈസര്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി ആഗസ്റ്റ് 27 ന് വൈകിട്ട് നാല് വരെ അപേക്ഷിക്കാം. യോഗ്യതയും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. ഫോണ്‍: 04826232221, 7994926081.













































































