നാട്ടുവാര്‍ത്തകള്‍
വണ്ടിപെരിയാർ 56ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറി കാനയിലേക്ക് മറിഞ്ഞു

വണ്ടിപെരിയാർ 56ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറി കാനയിലേക്ക് മറിഞ്ഞു. രാത്രി സമയത്തെ മഴയും മഞ്ഞും ആണ് അപകടക അപകടത്തിന്
കാരണമായത്.വണ്ടിപ്പെരിയാർ 56 മൈലിനു സമീപം ആണ് ഇന്നലെ രാത്രി 10 മണിയോടുകൂടി കൊല്ലത്തുനിന്നും വണ്ടിപ്പെരിയാറിലേക്ക് മെത്ത കച്ചവടത്തിനായി എത്തിയ വാഹനം അപകടത്തിൽ പെട്ടത്.
കടുത്ത മൂടൽ മഞ്ഞും മഴയും ആയതിനാൽ കൃത്യമായി വഴി കാണാതെ വളവ് തിരക്കിനിടയിൽവാഹനം റോഡിൽ നിന്നും തെന്നിമാറി കാനായിലേക്ക് പോവുകയായിരുന്നു എന്നാൽ അപകടത്തിൽ ഒരാൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു രാത്രികാലങ്ങളിൽ പീരുമേട് കുട്ടിക്കാനം മേഖലയിൽ കൂടുതൽ മഞ്ഞും മഴയും ഉള്ളതിനാൽ യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് പോലീസ് അധികൃതർ അറിയിക്കുകയും ചെയ്തു…..