6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ



മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള യുവാവിനെ മൂന്നേകാൽ കിലോയോളം കഞ്ചാവുമായി കൂടൽ പോലീസ് അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടൽ ഏലിയാമൂല മഞ്ഞപ്പുഴകോൺ തണ്ണീർപന്തലിൽ വീട്ടിൽ രാജൻ( 37) അറസ്റ്റിലായത്.

വയലരികിൽ നിന്നും മഞ്ഞനിറത്തിലുള്ള ചാക്കിനുളിൽ 3 പൊതികളാക്കി സൂക്ഷിച്ച ഏകദേശം 3.192 കിലോ തൂക്കം വരുന്ന കഞ്ചാവ് 16 ന് വൈകിട്ട് 5.45 നാണ് കണ്ടെത്തിയത്.


കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി .എൽ . സുധീറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ. എസ് ഐ ആർ അനിൽ കുമാർ കേസ് രജിസ്റ്റർ ചെയ്തു.

വിശ്വാസയോഗ്യമായ വിവരം ലഭിച്ചതുപ്രകാരം പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചാക്കിൽ സൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രാജൻ പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു.

തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തപ്പോൾ സെല്ലോഫൈൻ ടേപ്പ് ഒട്ടിച്ച നിലയിൽ കഞ്ചാവ് മൂന്ന് പൊതികളിലായി സൂക്ഷിച്ചതായി കാണപ്പെട്ടു. പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോൾ വിൽപ്പനക്കായി കൈവശം വച്ചതാണെന്ന് സമ്മതിച്ചു.

പത്തനാപുരത്തുള്ള ഒരാളുടെ നിർദേശപ്രകാരം ആര്യങ്കാവിനടുത്ത് സ്കൂട്ടറിലെത്തി രണ്ട് ദിവസം മുമ്പ് ഓട്ടോറിക്ഷയിൽ വന്നവരിൽ നിന്നും 25,000 രൂപയ്ക്ക് വാങ്ങിയതാണെന്നും വെളിപ്പെടുത്തി.

തുടർന്ന് നിയമനടപടികൾക്ക് ശേഷം 6.50 ന് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.

കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി ജില്ലയിൽ ശക്തമായി തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!