Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ ഇത്തവണ ഓണം പൊളിക്കും.സംയുക്ത ഓണാഘോഷവുമായി മർച്ചൻ്റ് അസോസിയേഷൻ .

കട്ടപ്പനയിൽ ഇത്തവണ ഓണം പൊളിക്കും.
സംയുക്ത ഓണാഘോഷവുമായി മർച്ചൻ്റ് അസോസിയേഷൻ .
കട്ടപ്പനയിൽ 26 ന് ( അത്തം 1 ന് )സംയുക്ത ഓണാഘോഷം സംഘടിപ്പിക്കുവാനാണ് മർച്ചൻ്റ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.
കട്ടപ്പനയിലെ 25-ളം സംഘടനകളെയും ക്ലബ്ബുകളുടെയും സൊസൈറ്റികളെയും ഉൾപ്പെടുത്തിയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
കട്ടപ്പനയിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക ഓഫറുകളും നൽകും.
സ്വാഗത സംഘയോഗത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് അദ്ധ്യക്ഷനായിരുന്നു.
വോസാർഡ് ഡയറക്ടർ ഫാദർ ജോസ് ആൻ്റണി, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം കെ തോമസ്, കട്ടപ്പന യൂണിറ്റ് വർക്കിംഗ് പ്രസിഡൻ്റ് സിജോമോൻ ജോസ്, നഗരസഭ കൗൺസിലർ ജോയി ആനിത്തോട്ടം, കട്ടപ്പന യൂണിറ്റ് ജനറൽ സെക്രട്ടറി ജോഷി കുട്ടട തുടങ്ങിയവർ സംസാരിച്ചു.













































































