Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിത ഹെൽപ്പ് ലൈനിന്റെയും, വനിതാ സെല്ലിന്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തൊടുപുഴ, ചുങ്കം ഗവണ്മെന്റ് ട്രൈബൽ പ്രീ മെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്കായി തൊടുപുഴ വനിത ഹെൽപ്പ് ലൈനിന്റെയും, ഇടുക്കി വനിതാ സെല്ലിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. പോക്സോ ആക്ട്, ജൂവനൈൽ ജസ്റ്റിസ് ആക്ട്, ചൈൽഡ് ലേബർ പ്രോഫിബിഷൻ ആക്ട് എന്നീ വിഷയങ്ങളിൽ ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനൻ ക്ലാസ് നയിച്ചു. സിവിൽ പോലീസ് ഓഫീസർ താഹിറാ വി എ, രജിത എ ആർ, സുധീഷ് കൃഷ്ണൻകുട്ടി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.









































































