വിദ്യാർത്ഥികൾക്ക് അപകട ഭീഷണിയായി സ്കൂൾ പരിസരത്ത് മൺതിട്ടയും വൻ മരങ്ങളും.പരിഹാരമായി ബോർഡ് സ്ഥാപിച്ച് സ്കൂൾ അതികൃതർ

വിദ്യാർത്ഥികൾക്ക് അപകട ഭീഷണിയായി സ്കൂൾ പരിസരത്ത് മൺതിട്ടയും വൻ മരങ്ങളും.
പരിഹാരമായി ബോർഡ് സ്ഥാപിച്ച് സ്കൂൾ അതികൃതർ.
കട്ടപ്പനയിലെ ഗവൺമെൻ്റ് ട്രൈബൽ സ്കൂളിന് മുന്നിലെ ചില കാഴ്ച്ചകളിലേക്ക്.
100 കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെൻ്റ് സ്കൂൾ ആണ് കട്ടപ്പനയിലെ ട്രൈബൽ സ്കൂൾ.
ഹയർ സെക്കണ്ടറി സ്കൂളിന് പിൻവശത്ത് മൺതിട്ട ഇടിഞ്ഞ് വീണിട്ട് രണ്ട് വർഷമായെങ്കിലും ഇത് നീക്കം ചെയ്യാൻ നഗരസഭക്ക് കഴിഞ്ഞിരുന്നില്ല.
ഈ അദ്ധ്യായന വർഷം ആരംഭിച്ചപ്പോൾ ഫിക്നസ് ലഭിക്കാത്ത കെട്ടിടത്തിലാണ് വിദ്യാർത്ഥികൾ പഠനം തുടങ്ങിയത്.
പിന്നീട് സ്കൂളിന് മുകളിൽ കൂടി വൈദ്യൂതി ലൈൻ കടന്നുപോകുന്നതും എല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
സ്കൂളിന് സമീപത്തായി നിരവധി വാകമരങ്ങളാണ് നിൽക്കുന്നത്.
അദ്ധ്യായന വർഷ ആരംഭം നഗരസഭ ഏതാനം മരങ്ങൾ വെട്ടിമാറ്റിയിരുന്നു.
നിരവധി വൻമരങ്ങളാണ് ഇനിയും ഇവിടെ നിൽക്കുന്നത്.
എന്നാൽ മഴക്കാലം എത്തിയതോടെ ഇവകൂടുതൽ അപകട ഭീഷണിയിലാണ് .
മരം വെട്ടി മാറ്റാൻ പണം ഇല്ലാത്തതിനാൽ ആയിരിക്കും സ്കൂൾ അതികൃതർ സുരക്ഷാ ബോർഡ് സ്ഥാപിച്ചത്.
അപകട സാധ്യതയുള്ള വൻമരങ്ങൾ, ജാഗ്രത പാലിക്കുക, കല്ലുകെട്ട് – മൺതിട്ട എന്നിവയുടെ സമീപത്തേക്ക് പോകരുത് എന്ന മുന്നറിയിപ്പ് ബോൾഡാണ് സ്ഥാപിച്ചിരിക്കുന്നത്.
അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ്
ഈ ബോർഡുകൾ കണ്ടിട്ടെങ്കിലും അതികൃതർ നടപടി സ്വീകരിക്കുമെന്ന് നമ്മുക്ക് കരുതാം









































































