2020-21 അദ്ധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/പ്ലസ് ടു/ വിഎച്ച്എസ്ഇ/ ഡിപ്ലോമ/ റ്റിറ്റിസി/ പോളിടെക്‌നിക്/ ഡിഗ്രി/ പി.ജി/ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ;മികച്ച വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനം
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി/പ്ലസ് ടു/ വിഎച്ച്എസ്ഇ/ ഡിപ്ലോമ/ റ്റിറ്റിസി/ പോളിടെക്‌നിക്/ ഡിഗ്രി/ പി.ജി/ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയ്ക്ക് വര്‍ഷാന്ത്യ പരീക്ഷകളില്‍ ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിങ്ഷന്‍, തത്തുല്യ ഗ്രേഡ് നേടി വിജയിച്ച പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
www.e-grant.kerala.gov.in എന്ന വെബ്‌സൈറ്റില്‍ മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ് ഉള്‍പ്പെടെ അപ്ലോഡ് ചെയ്ത് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റില്‍ നിന്നുള്ള പ്രിന്റ് ഔട്ടും അറ്റാച്ച്‌മെന്റിന്റെ ഹാര്‍ഡ് കോപ്പികളും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിനകം / സെപ്തംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് / മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം