നിലവിലെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതിന് തെറ്റുകള്‍ തിരുത്താന്‍ അവസരം
നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യാനും അവസരം ലഭിക്കും. അംഗങ്ങളുടെ പേര്, വയസ്സ്, ലിംഗം, ബന്ധം, വരുമാനം, തൊഴില്‍, ഫോണ്‍ നമ്പര്‍, വിലാസം എന്നിവയിലെല്ലാം തിരുത്തലുകള്‍ വരുത്താവുന്നതാണ്. മരിച്ചവരെ ഒഴിവാക്കുതിനും രണ്ട് വയസ്സ് പൂര്‍ത്തിയായ കുട്ടികളെ ചേര്‍ക്കാനും അവസരമുണ്ട്. റേഷന്‍ കാര്‍ഡില്‍ തിരുത്തല്‍ വരുത്താന്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിച്ചാല്‍ മതിയാകും. 2021 സെപ്തംബര്‍ 30 വരെ തിരുത്തലുകള്‍ വരുത്താം. സംശയങ്ങള്‍ക്കോ വിശദാംശങ്ങള്‍ക്കോ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായി ബന്ധപ്പെടാം.
⭕️ദേവികുളം താലൂക്ക് – 9188527367
⭕️ഇടുക്കി താലൂക്ക് – 9188527364
⭕️പീരുമേട് താലൂക്ക് – 9188527365
⭕️തൊടുപുഴ താലൂക്ക് – 9188527363
⭕️ഉടുമ്പന്‍ചോല താലൂക്ക് – 9188527366