വാഗമണ്ണിൽ ആംബുലൻസിൽ പിറന്നു വീണു കുഞ്ഞുമാലാഖ

ഞായറാഴ്ച വൈകിട്ട് ആംബുലൻസ് സേവനം ആവശ്യപെട്ടുകൊണ്ട് ഡോക്ടർ ശ്യാoസ് ക്ലിനിക്കിൽ നിന്ന് ഫോൺ വിളി എത്തിയപ്പോൾ അഖിൽ ജയകുമാർ എന്ന വാഗമൺ വെൽഫയർ അസോസിയേഷന്റെ ആംബുലൻസ് സാരഥി തന്നെ കാത്തിരിക്കുന്നത് ഒരു പുതുജീവന് കൈതാങ്ങാക്കുക എന്ന നിയോഗം ആണെന്ന് അറിഞ്ഞിരുന്നില്ല.
32 വയസുള്ള വാഗമൺ പശുപാറ സ്വദേശിയായ യുവതി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ തിങ്കളാഴ്ച ഡോക്ടറുടെ നിർദേശ പ്രകാരം സിസേറിയന് അഡ്മിറ്റ് ആകാൻ ഇരിക്കെ ആണ് വേദനയേ തുടർന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞു 4.45 യോട് കൂടി ഡോക്ടർ ശ്യാoസ് ക്ലിനിക്കിൽ എത്തിയത്.പ്രഥമശുശ്രൂഷകൾ നൽകി, സിസേറിയൻ നിർദേശിച്ചിട്ടുള്ളതിനാൽ
ഗൈനക്കോളജി സേവനം ലഭ്യമായിയുട്ടുള്ള ആശുപത്രിയിലേക്ക് ഉടൻ തന്നെ ആംബുലൻസിൽ അയക്കുകയായിരുന്നു.
യാത്രമധ്യേ കണിശലായ പ്രസവ വേദന അനുഭവപ്പെട്ട യുവതി വൈകിട്ടു 5.10 യോടുകൂടി ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മംനൽകുകയായിരുന്നു.ഒപ്പം ഉണ്ടായിന്നുന്ന സഹോദരിയുടെ നിലവിളി കേട്ടു ആംബുലൻസ് നിർത്തിയ അഖിൽ കണ്ട കാഴ്ച്ച കുഞ്ഞുമാലാഖയെയും അവശ്യയായ അമ്മയെയുംമായിരുന്നു. ഒരു നിമിഷം പകച്ചു പോയ അഖിൽ സമയം ഒട്ടും പാഴാക്കാതെ കുട്ടിയെ എടുക്കുകയും ഡോക്ടർ ശ്യാമിനെ ഫോണിൽ ബന്ധപെടുകയും ചെയ്തു.ഒപ്പമുണ്ടായിരുന്ന സഹോദരിയും അഖിലും ചേർന്ന്
ഡോക്ടറുടെ നിർദേശ പ്രകാരം 2 പേരുടെയും സ്ഥിതി തൃപ്തികരം ആണെന്ന് ഉറപ്പു വരുത്തിയ ശേഷം ഈരാറ്റുപേട്ടയിലുള്ള സൺറൈസ് ആശുപത്രിയിൽ അതിവേഗം എത്തിക്കുക ആയിരുന്നു. നേരത്തെ അറിയിച്ചപ്രകാരം പൂർണ്ണസജ്മായി നിന്ന വിദഗ്ധസംഘo അമ്മയുടെയും കുഞ്ഞിന്റെയും യും ചികിത്സ ഏറെറ്റെടുത്തു.അമ്മയുo കുഞ്ഞും പൂർണ്ണ ആരോഗ്യ ത്തോട്കൂടി ഇരിക്കുന്നു.
ഒരു നിമിഷം പോലും പാഴാക്കാതെ മനസാനിധ്യത്തോട് കൂടി വാഗമൺ വെൽഫയർ അസോസിയേഷൻ ആംബുലൻസ് സാരഥി അഖിലിന്റെ ധൈര്യം കാത്തുസൂക്ഷിച്ചത് 2 ജീവനുകൾ ആണ്. തിങ്കളാഴ്ച വൈകിട്ടോടു കൂടി ഡിസ്ചാർജ് ആയ അമ്മയും കുഞ്ഞും ഡോക്ടറേയും ആംബുലൻസ് ജീവനക്കാരയും കണ്ടു മധുരം പങ്കിട്ടാണ് മടങ്ങിയത്.വാഗമൺ വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ഉം വാഗമൺ വാർഡ് മെമ്പറുമായ ശ്രീ പ്രദീപ് കുമാറും ആശുപത്രിയിൽ എത്തി. വാഗമണ്ണിന്റെ വികസനത്തിനും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുമായി 2023 മുതൽ വാർഡ് മെമ്പർകൂടിയായ ശ്രീ. പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ പ്രവർത്തിച്ചു വരുന്ന സ്വയം സഹായ സംഘമായ വാഗമൺ വെൽഫയർ ഗ്രൂപ്പ് ദീർഘനാളത്തെ വാഗമണ്ണിന്റെ ആശുപത്രി യാത്രക്ലേശത്തിനു പരിഹാരമായി 2024 ൽ ആണ് ആംബുലൻസ് സേവനം തുടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി ഈ സേവനം നാട്ടുകാർക്ക് പുറമേ വാഗമണ്ണിൽ എത്തുന്ന ആയിരകണക്കിന് വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്രദം ആണ്.









































































