കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കണം

കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അനിയന്ത്രിതമായി സ്വകാര്യ വാഹനങ്ങള്‍ കയറിയിറങ്ങുന്നതും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് BDJS ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.
പൊതു നിരത്തില്‍ ഉള്ളതിനേക്കാള്‍ വാഹനങ്ങളാണ് പുതിയ ബസ്റ്റാന്‍ഡില്‍ കൂടി തലങ്ങും വിലങ്ങും പായുന്നത്.KSRTC ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ പിന്‍ഭാഗത്ത് ഉള്‍പ്പെടെയുള്ള അനധികൃത പാര്‍ക്കിംഗ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനും പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത് സ്റ്റാന്‍ഡില്‍ ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലാതെയാണ് കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ക്കൂടി കടന്ന് പോകുന്നത്.സ്വകാര്യ വാഹനങ്ങള്‍ ബസ്റ്റാന്‍ഡില്‍ അടിക്കടി അപകടങ്ങള്‍ സൃഷ്ടിക്കുന്നത് ബസ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ജീവന് തന്നെ ഭീക്ഷണിയായി തീര്‍ന്നിരിക്കുകയാണ്.ബസ്റ്റാന്‍ഡിനുള്ളിലെ വലിയ തോതിലുള്ള വാഹന ബാഹുല്യം ബസ് ജീവനക്കാര്‍ക്ക് നിര്‍ഭയമായി തൊഴില്‍ ചെയ്യുന്നതിനും തടസ്സം സൃഷ്ടിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചതിന് ശേഷം നടപടികള്‍ സ്വീകരിക്കാന്‍ കാത്തിരിക്കാതെ അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.







































































































































