Idukki വാര്‍ത്തകള്‍
സർക്കാർ യുവ കർഷകരെ സാഹയിക്കുന്നില്ലെന്ന് നാഷണലിസ്റ്റ് കിസാൻ സഭ ഇടുക്കി ജില്ലാ പ്രസിഡൻ്റ് ജോജോ കുടക്കച്ചിറ

1994 ൽ കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് കേരളത്തിലെ ഒരു ലക്ഷം യുവകർഷകരെ 1100 രൂപ വാങ്ങിരജിസ്റ്റർ ചെയ്ത് കാർഷികമേഖലയിൽ പ്രത്യേക തൊഴിൽ ദാന പദ്ധതി നടപ്പിലാക്കിയിരുന്നു ഈ ഓണക്കാലത്ത് സകല വിഭാഗങ്ങൾക്കും ബോണസും ഉത്സവബത്തയും പെൻഷനും വാരിക്കോരി നൽകുമ്പോൾ മുപ്പത്തിയൊന്ന് വർഷം മുമ്പ് സർക്കാരിലേയ്ക്ക് പണമടച്ച് രജിസ്റ്റർ ചെയ്ത യുവ കർഷകർക്ക് പെൻഷനുമില്ല ബോണസുമില്ല .
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നൂറ് കർഷകർ വീതം ഈ പദ്ധതിയിൽ അംഗങ്ങളാണ് .
60 വയസു കഴിഞ്ഞ മുഴുവൻ രജീസ്ട്രേഡ് കർഷകർക്കും ഓണത്തിന് മുൻപ് പെൻഷൻ കൊടുക്കണമെന്ന് നാഷണലിസ്റ്റ് കിസാൻ സഭ ഇടുക്കി ജില്ലാ പ്രസിഡൻ്റ് ജോ ജോ കുടക്കച്ചിറ ആവശ്യപ്പെട്ടു









































































